ഛത്തീസ്ഘട്ട്: 200 പേരടങ്ങുന്ന ഹൈന്ദവസംഘം ക്രൈസ്തവരെ ആക്രമിച്ചു. സുവിശേഷപ്രഘോഷകനെയും മറ്റ് രണ്ടുപേരെയുമാണ് സംഘം ആക്രമിച്ചത്. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രെസിക്യൂഷന്‍ വാച്ച്്‌ഡോഗ് ഇന്റര്‍നാഷനല്‍ ക്രി്‌സ്ത്യന്‍ കണ്‍സേണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാസ്റ്റര്‍ ഹേമന്ദ് കണ്ടപ്പനെ സംഘം വീട്ടിനുള്ളില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.
ഹൈന്ദവരെ അനധികൃതമായി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു എന്നതായിരുന്നു ആരോപണം. ഗുരുതരമായ പരിക്കുകളാണ് ഹേമന്ദിനും സുഹൃത്തുക്കള്‍ക്കും സംഭവിച്ചിരിക്കുന്നത്. ഗ്രാമത്തില്‍ പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ നടത്തിയാല്‍ കൊന്നുകളയുമെന്നാണ് സംഘത്തിന്റെ ഭീഷണി.
വി്ശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്ത്യന്‍ യുവതികളെ നിര്‍ബന്ധപൂര്‍വ്വം ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അത്യന്തം സംഘര്‍ഷഭരിതമായ സാഹചര്യമാണ് ഗ്രാമത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.