പാലാ: പാലാ രൂപതയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കിംങുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നിലവില്‍ ചാനല്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാലാ രൂപത ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലില്‍ നിന്ന് വരുന്ന വീഡിയോകള്‍ക്ക് രൂപതയ്ക്ക് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ലെന്ന് പാലാ രൂപത മീഡിയ കമ്മീഷന്റെ അറിയിപ്പ് വ്യക്തമാക്കുന്നു.