വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒപ്പ് പതിഞ്ഞ ജേഴ്‌സി ലിയോണല്‍ മെസിക്ക്. ഇന്നലെ പൊതുദര്‍ശന വേളയുടെ സമാപനത്തിലാണ് പാപ്പ ഒപ്പുപതിച്ച ജേഴ്‌സി ബിഷപ്പ് ഇമ്മാനുവല്‍ ഗോബില്ലാര്‍ഡിന് കൈമാറിയത്. ഫ്രാന്‍സിലെ ലിയോണ്‍ രൂപതാധ്യക്ഷനായ ഇദ്ദേഹം അത് മെസിക്ക് കൈമാറും. വത്തിക്കാന്‍ മള്‍ട്ടി സ്‌പോര്‍ട് ടീമിന്റെ ജേഴ്‌സിയാണ് മെസിക്ക് കൈമാറുന്നത്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലാണ് പാപ്പ ബിഷപ് ഗോബില്ലാര്‍ഡിനെ കണ്ടത്.
വത്തിക്കാന്‍ ടീമിന്റെ ജേഴ്‌സിയണിഞ്ഞ് ബിഷപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുക്കലെത്തുകയും പാപ്പ അതിന്റെ പിന്‍ഭാഗത്ത് ചെറിയൊരു കുറിപ്പെഴുതുകയുമായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഫ്രഞ്ച് പ്രധാനമന്ത്രി പാരീസ് സെന്റ് ജെര്‍മ്മയിന്‍ പ്ലേയറുടെ ഓട്ടോഗ്രാഫ്ഡ് ഷര്‍ട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൈമാറിയിരുന്നു.