അല്‍ബേനിയ: കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ മതപീഡനങ്ങളില്‍ വിശ്വാസജീവിതത്തിന്റെ ഉത്തമോദാഹരണമായി ജീവിച്ച സിസ്റ്റര്‍ മേരിജി കാലെറ്റ ഓര്‍മ്മയായി. ഫ്രാന്‍സിസ് മാര്‍പാപ്പയെ പോലും പ്രചോദിപ്പിച്ച സിസ്റ്ററിന് 92 വയസായിരുന്നു പ്രായം. അല്‍ബേനിയായുടെ ഏകാധിപതി എന്‍വെര്‍ ഹോക്്സ്ഹായുടെ കാലത്ത് സിസ്റ്റര്‍ മേരിജി രഹസ്യമായി കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നല്കുകയും രോഗികള്‍ക്കും മരണാസന്നര്‍ക്കും വിശുദ്ധ കുര്‍ബാന നല്കുകയും ചെയ്തിരുന്നു.
2014 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടിയപ്പോള്‍ തന്റെ അനുഭവങ്ങള്‍ സിസ്റ്റര്‍ പാപ്പയുമായി പങ്കുവച്ചിരുന്നു. നാലു ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ വചനസന്ദേശത്തില്‍ സഭാമാതാവ് എന്ന നിലയില്‍ മനോഹരമായ കഥയാണ് സിസ്റ്ററുടേതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. മാതാപിതാക്കളുടെ മരണത്തിന് ശേഷം തിരികെ വീട്ടിലേക്ക് പോകാന്‍ ഭരണകൂടം സിസ്റ്ററെ നിര്‍ബന്ധിച്ചിരുന്നു.
വിശുദ്ധ കുര്‍ബാന താന്‍ താമസിക്കുന്ന സ്ഥലത്ത് സൂക്ഷിക്കാനും സിസ്റ്റര്‍ക്ക് അനുവാദമുണ്ടായിരുന്നു.
കമ്മ്യൂണിസ്റ്റ് കാലത്ത് നിരീശ്വരവാദികളുടെ രാജ്യമായി അല്‍ബേനിയ മാറിയിരുന്നു. ദേവാലയങ്ങള്‍ തുടര്‍ച്ചയായി നശിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. 1940 മുതല്‍ 1992 വരെ രാജ്യത്ത് കമ്മ്യൂണിസ്റ്റ് തേര്‍വാഴ്ച നിലനിന്നു. കൊസോവ, മാസിഡോണിയ, ഗ്രീസ് എന്നിവയുടെ അതിരുകളില്‍ സ്ഥിതി ചെയ്യുന്ന ബാല്‍ക്കന്‍ പ്രവിശ്യയിലുള്ള രാജ്യമാണ് അല്‍ബേനിയ. 2.8 മില്യന്‍ ആണ് ജനസംഖ്യ.