ക്രിസ്ത്യന്‍ ബുക്ക് സ്‌റ്റോര്‍ ഉടമയ്ക്ക് ചൈനയില്‍ ഏഴുവര്‍ഷം ജയില്‍ ശിക്ഷ

ബെയ്ജിംങ്: അനധികൃതമായി ക്രൈസ്തവ പുസ്തകങ്ങള്‍ വില്പന നടത്തിയെന്ന് ആരോപിക്കപ്പെട്ട് ഏഴുവര്‍ഷം ജയില്‍ശിക്ഷ ലഭി്ച്ച ചെന്‍ നല്കിയ അപ്പീല്‍ കോടതി തള്ളി. 2020 സെപ്തംബര്‍ ഒന്നിനാണ് അനധികൃത ബിസിനസ് കുറ്റം ആരോപിച്ച് ചെന്‍ യൂവിനെ പോലീസ് അറസ്റ്റ് ചെയ്തത്. തായ്‌സ്ഹൗ ബുക്ക് സ്‌റ്റോര്‍ തലവനായ ഇദ്ദേഹം ക്രൈസ്തവ പുസ്തകങ്ങള്‍ വിറ്റഴിച്ചു എന്നായിരുന്നു ആരോപണം.

ബൈബിള്‍ ഉള്‍പ്പടെ ഇരുപതിനായിരത്തോളം പുസ്തകങ്ങള്‍ ഇദ്ദേഹം വില്പന നടത്തിയിട്ടുണ്ടത്രെ. ഏഴു വര്‍ഷം തടവും 31,420 യുഎസ് ഡോളര്‍ പിഴയുമാണ് ഇദ്ദേഹത്തിന് വിധിച്ചത്. ഷെചിയാന്‍ങ് പ്രവിശ്യയിലുള്‍പ്പടെ സോഷ്യല്‍ മീഡിയായില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ചെന്‍. ചൈന വിരുദ്ധ ശക്തികളുമായി ചെന്നിന് ബന്ധമുണ്ടെന്ന് ആരോപിച്ച് പോലീസ് ഇദ്ദേഹത്തിന്‌റ വീട് റെയ്്ഡ് നടത്തുകയും ചെയ്തിരുന്നു.

അധികാരികളുടെ അനുവാദമില്ലാതെ മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമാണെന്ന നിലപാടാണ് ചൈനീസ് ഭരണകൂടത്തിനുള്ളത്. മതത്തെ വളര്‍ത്താന്‍ സഹായകരമായ പ്രസിദ്ധീകരണങ്ങളോ പ്രഘോഷണങ്ങളോ ചൈനയില്‍ അനുവദനീയമല്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവരെ ചൈനീസ് ഭരണകൂടം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ഡോര്‍സിന്റെ അഭിപ്രായപ്രകാരം മതപീഡനം അനുഭവിക്കുന്ന 50 രാജ്യങ്ങളില്‍ പതിനേഴാം സ്ഥാനത്താണ് ചൈന.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.