മ്യാന്‍മര്‍: മ്യാന്‍മറില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും എതിരെയുള്ള പട്ടാളത്തിന്റെ ക്രൂരതകള്‍ തുടരുന്നു. കത്തോലിക്കാ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം മിലിട്ടറി നടത്തിയ റെയ്ഡില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന രണ്ടുപേരെയാണ് പട്ടാളം വെടിവച്ചുകൊന്നത്. നിരവധി ആളുകളെ മര്‍ദ്ദിച്ചവശരാക്കുകയും ചെയ്തു. ജനുവരി 10 ന് ചാന്‍ താര്‍ വില്ലേജിലാണ് പട്ടാളത്തിന്റെ ഈ തേര്‍വാഴ്ച നടന്നത്. ഗ്രാമീണരുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ഉള്‍പ്പടെ പലതും മിലിട്ടറി നശിപ്പിച്ചു.
മിലിട്ടറിയുടെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് നൂറുകണക്കിന് കത്തോലിക്കരാണ് ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തിരിക്കുന്നത്. മണ്ടാലെയ് അതിരൂപതയിലാണ് ചാന്‍ താര്‍ ഗ്രാമം. ബായിന്‍ഗി എന്നാണ് ഈ ഗ്രാമം പൊതുവെ അറിയപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ മിഷനറിസ് ഓഫ് ദ പാരീസ് ഫോറിന്‍ മിഷന്‍ സൊസൈറ്റിയാണ് ഇവിടെ മിഷനറി പ്രവര്‍ത്തനം ആരംഭിച്ചത്. നിരവധി വൈദികരെയും മെത്രാന്മാരെയും സന്യാസിനികളെയും സംഭാവന ചെയ്യാന്‍ ഈ ഗ്രാമത്തിന് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ജൂണില്‍ പട്ടാളം അസംപ്ഷന്‍ ദേവാലയം റെയ്ഡ് ചെയ്യുകയും ആറു നവവൈദികരെ തടവിലാക്കുകയും ചെയ്തിരുന്നു. ഹാക്ക്്ഹ, ലോയിക്വാ, പെക്ക്‌ഹോണ്‍, കലായ് എന്നീ നാലു രൂപതകളിലാണ് പട്ടാളത്തിന്റെ അക്രമം കൂടുതലായി നടക്കുന്നത്.