വിശുദ്ധ പാദ്രെപിയോയുടെ യൗവനകാലജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ഹോളിവുഡ് ചിത്രത്തില്‍ വിശുദ്ധന്റെ വേഷം അഭിനയിക്കുന്നത് ഷിയ ലാബിയൂഫ് എന്ന നടനാണ്. ആബേല്‍ ഫെറാറയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അടുത്തയിടെ ഏതാനും ഫ്രാന്‍സിസ്ക്കന്‍ കപ്പൂച്ചിന്‍ വൈദികരുമൊപ്പം നടന് വിശുദ്ധ പാദ്രെപിയോയുടെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ തീര്‍ത്ഥാടനം നടത്തുകയുണ്ടായി. ഈ തീര്‍ത്ഥാടനം തന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ അനുഭവമായിരുന്നുവെന്നാണ് നടന്റെ കുറിപ്പ്. അപ്രതീക്ഷിതമായ നിരവധി അനുഗ്രഹങ്ങള്‍ക്കും ഈ തീര്‍ത്ഥാടനം കാരണമായി.
അസ്സീസിയിലും ലോറെറ്റോയിലും സംഘം തീര്‍ത്ഥാടനം നടത്തുകയുണ്ടായി.