ചേര്‍ത്തല: പ്രശസ്തമായ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം പെരുന്നാളിന് കൊടിയേറി. 20 നാണ് പ്രധാന തിരുനാള്‍. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപ്പറമ്പില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ. ക്രിസ്തുദാസ് ബസിലിക്ക റെക്ടര്‍ ഫാ.സ്റ്റീഫന്‍ ജെ പുന്നയ്ക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
18 ന് രാവിലെ 5 ന് നടതുറക്കല്‍ ചടങ്ങ് നടക്കും. കോവിഡ് മാനദണ്ഡം പാലിച്ചാണ് തിരുനാള്‍ നടത്തുന്നത്. ദേവാലയ കവാടങ്ങളിലും പരിസരങ്ങളിലും ഹാന്‍ഡ് സാനിറ്റൈസര്‍, തെര്‍മ്മല്‍ സ്‌കാനര്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.