ഫ്രാന്‍സ്: ഫ്രാന്‍സിലെ രാജാക്കന്മാര്‍ അന്ത്യനിദ്ര ചെയ്യുന്ന സെന്റ് ഡെനീസ് ബസിലിക്കയ്ക്ക നേരെ ആക്രമണം. ജനുവരി അഞ്ചിനാണ് ദേവാലയത്തിനുള്ളില്‍ അക്രമം നടന്നത്. ഇരുമ്പുവടിയുമായി ദേവാലയത്തിന് അകത്ത് പ്രവേശിച്ച മുപ്പതുകാരനാണ് അക്രമം നടത്തിയത്. ജനാലകള്‍ അടിച്ചുതകര്‍ക്കുകയും വിശുദ്ധ രൂപങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
വിശുദ്ധ ഡെനീസ്, വിശുദ്ധ ജെനിവിയേവ്,വിശുദ്ധ അന്തോണി എന്നീ രൂപങ്ങളാണ് തകര്‍ക്കപ്പെട്ടത്. മറ്റ് നിരവധി ഭക്തവസ്തുക്കളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. തകര്‍ക്കപ്പെട്ട വിശുദ്ധരൂപങ്ങള്‍ ചരിത്രപരമായ മൂല്യമില്ലാത്തവയാണെന്ന് റെക്ടര്‍ ഫാ. ജീന്‍ ക്രിസ്റ്റഫര്‍ പറഞ്ഞു. ദേവാലയത്തിന്റെ അകത്തുപ്രവേശിച്ചു ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള അക്രമണം നടക്കുന്നത്, അള്‍ത്താരയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ കഴിയുകയില്ല.
2019 മാര്‍ച്ചില്‍ ദേവാലയത്തിന് നേരെ ആക്രമണം നടന്നിരുന്നു.