വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ സിസ്റ്റൈന്‍ ചാപ്പലില്‍ വച്ച് 16 കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസാ നല്കി. ഏഴ് ആണ്കുഞ്ഞുങ്ങള്ക്കും ഒമ്പത് പെണ്‍കുഞ്ഞുങ്ങള്‍ക്കുമാണ് മാമ്മോദീസ നല്‍കിയത്. കോവിഡ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു ചടങ്ങ് നടന്നത്. ഈശോയുടെ ജ്്ഞാനസ്നാനത്തിന്റെ ഓര്‍മ്മദിവസമായിരുന്നു ഇന്നലെ. 2020 ജനുവരി 12 ന് 32 കുഞ്ഞുങ്ങള്‍ക്കാണ് പാപ്പ മാമ്മോദീസ നല്‍കിയത്.
അടുത്തവര്‍ഷം കോവിഡിന്റെ സാഹചര്യത്തില്‍ സിസ്റ്റൈന്‍ ചാപ്പലിന് പകരം ഇടവക ദേവാലയങ്ങളില്‍ വച്ചാണ് ശിശുക്കള്‍ക്ക് മാമ്മോദീസാ നല്‍കിയത്. മാമ്മോദീസ ചടങ്ങുകളില്‍ കുഞ്ഞുങ്ങള്‍ കരഞ്ഞപ്പോള്‍ അതോര്‍ത്ത് മാതാപിതാക്കള്‍ ഉത്കണ്ഠാകുലരാകേണ്ടെന്നും ചടങ്ങുകള്‍ സമയമെടുക്കുന്നതിനാല്‍ കുഞ്ഞുങ്ങളെ അവിടെ വച്ച് തന്നെ പാലൂട്ടുന്നതിന് മടിക്കേണ്ടതില്ലെന്നും പാപ്പ പറഞ്ഞിരുന്നു.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയാണ് ഈശോയുടെ ജ്ഞാനസ്നാനതിരുനാള്‍ ദിവസം സിസ്റ്റെന്‍ ചാപ്പലില്‍ വച്ച് കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നല്കുന്ന ചടങ്ങ് ആരംഭിച്ചത്. 1981 ലായിരുന്നു ഇതിന് തുടക്കം കുറിച്ചത്.