സഭയുടെ നാശം ആഗ്രഹിക്കുകയും സഭയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാത്താന്‍ അമേരിക്കയെയും നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഭൂതോച്ചാടകനായ മോണ്‍. സ്റ്റീഫന്‍ ജെ റോസെറ്റി. ലോകത്തെ മുഴുവന്‍ സ്വാധീനിക്കാന്‍ ശക്തിയുള്ള രാജ്യമാണ് അമേരിക്ക. വ്യക്തിസ്വാതന്ത്ര്യം, തുല്യത തുടങ്ങിയ വിവിധ തലങ്ങളില്‍ ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് അമേരിക്ക. എന്നാല്‍ സാത്താന്‍ അമേരിക്കയെ തകര്‍ക്കാന്‍ അധ്യാപകര്‍, രാഷ്ട്രീയക്കാര്‍, ഗവണ്‍മെന്റ്, പോലീസ് തുടങ്ങിയവ മുതല്‍ വൈദികരെ വരെ ഉപയോഗിക്കുന്നു. ഗാര്‍ഹികസഭയായ കുടുംബത്തെ തകര്‍ക്കാനും സാത്താന്‍ ശ്രമിക്കുന്നു.
കുടുംബം ഒന്നിച്ച് മക്കളെ വളര്‍ത്താനും വിശ്വാസത്തില്‍ ജീവിപ്പിക്കാനും ശ്രമിക്കുമ്പോള്‍ മദ്യം, മയക്കുമരുന്ന്, നിരീശ്വരവാദം തുടങ്ങിയവ കുത്തിവച്ച് മക്കളെ വഴിതെറ്റിക്കാനാണ് സാത്താന്‍ ശ്രമിക്കുന്നത്. ആഭിചാരവും മന്ത്രവാദം അമേരിക്കയില്‍ ശക്തമാണ്. ഇത്തരത്തിലുള്ള പലതരം വിപരീത ശക്തികള്‍ ആഞ്ഞടിക്കുമ്പോഴും പ്രാര്‍ത്ഥനയിലും ആത്മീയശക്തിയിലും ഉറച്ചുനില്ക്കുക. ക്രിസ്തുവാകുന്ന പ്രകാശത്തെ സ്വീകരിക്കുമ്പോള്‍ സാത്താനാകുന്ന തിന്മ അപ്രത്യക്ഷമാകും. ഹോളിവാട്ടര്‍, കുരിശുരൂപം, യേശുവിന്റെ പരിശുദ്ധമായ നാമം എന്നിവയെല്ലാം കുടുംബസാഹചര്യങ്ങളില്‍ നിന്ന് സാത്താനെ ഓടിക്കാന്‍ ഫലദായകമാണ്. അതുപോലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവും വിശുദ്ധ മിഖായേല്‍ മാലാഖയോടും സകല മാലാഖമാരോടും ഉള്ള പ്രാര്‍ത്ഥനയും ഏറെ ശക്തിദായകമാണ്.
രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍ ( എഫേ 6:17) എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.