വാഷിംങ്ടണ്‍: ഹെയ്ത്തിയില്‍ കൊള്ളസംഘം തട്ടിക്കൊണ്ടുപോയ 17 മിഷനറിമാരുടെ മോചനം സാധ്യമാക്കിയത് മോചനദ്രവ്യം നല്കിയാണെന്ന് വെളിപ്പെടുത്തല്‍. മോചനദ്രവ്യം സംബന്ധിച്ച ഉടമ്പടിക്ക് ശേഷമായിരുന്നു വിട്ടയ്ക്കല്‍. എന്നാല്‍ ആരാണ് മോചനദ്രവ്യം നലകിയതെന്നോ എത്ര നല്കിയെന്നോ തനിക്കറിയില്ല. മോചനദ്രവ്യം നല്കിയതിന് ശേഷമാണ് എന്റെ ഭാര്യയും മകനും മറ്റൊരു സ്ത്രീയും മോചിക്കപ്പെട്ടത്.
മുഴുവന്‍ പേര്‍ക്കും വേണ്ടിയാണ് എഗ്രിമെന്റ് തയ്യാറാക്കിയത്. എന്നാല്‍ എല്ലാവരെയും കൂടി ഒരുമിച്ചുവിട്ടയ്ക്കാന്‍ തയ്യാറായിരുന്നില്ല. റേ നോക്കെര്‍ ജനുവരി രണ്ടിന് നടത്തിയ പ്രാര്‍ത്ഥനായോഗത്തില്‍ വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ മോചനത്തിന് ദൈവത്തിന് നന്ദി പറഞ്ഞുപ്രാര്‍ത്ഥിക്കാന്‍ നടത്തിയ സമ്മേളനത്തിലാണ് അദ്ദേഹം ഈ സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തിയത്. ഒക്ടോബര്‍ 16 നാണ് 400 Mawozo കൊള്ളസംഘം 17 മിഷനറിമാരെ തട്ടിക്കൊണ്ടുപോയത്.
തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്നും ഓരോരുത്തര്‍ക്കും ഒരു മില്യന്‍ വീതം മോചനദ്രവ്യം നല്കണമെന്നുമായിരുന്നു സംഘതലവന്‍ വില്‍സണ്‍ ജോസഫിന്റെ ആവശ്യം. നവംബര്‍ 21 ന് രണ്ടു ബന്ദികള്‍ മോചിതരായി. 8 മാസം മുതല്‍ 48 വയസ് വരെ പ്രായമുള്ള 17 പേരായിരുന്നു ബന്ദികളാക്കപ്പെട്ടവര്‍. 16 അമേരിക്കക്കാരും ഒരു കാനഡാ സ്വദേശിയുമായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.