ഇനി നേഴ്‌സുമാര്‍ക്ക് കൊന്തധരിച്ച് ഡ്യൂട്ടി ചെയ്യാം, മേരി ഒനുഹയുടെ കേസില്‍ കോടതിയുടെ സുപ്രധാന വിധി

ലണ്ടന്‍: ഇനി കഴുത്തില്‍ കുരിശുമാലയോ കൊന്തയോ ധരിച്ച് നേഴ്‌സുമാര്‍ക്ക് ഡ്യൂട്ടി ചെയ്യാം. കുരിശുമാല ധരിച്ച് ഡ്യൂട്ടി ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ക്രോയ്‌ഡോണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ എന്‍ എച്ച് എസ് തീയറ്റര്‍ പ്രാക്ടീഷണര്‍ മേരി ഒനുഹ നല്കിയ കേസിന്റെ വെളിച്ചത്തില്‍ കോടതിയാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. 18 വര്‍ഷമായി ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മേരി കഴിഞ്ഞ 40 വര്‍ഷമായി കുരിശുമാല ധരിക്കുന്ന വ്യക്തികൂടിയാണ്.

എന്നാല്‍ 2015 മുതല്ക്കാണ് കുരിശുമാല ധരിക്കുന്നതില്‍ നിന്ന് മേരിയെ ആശുപത്രി അധികൃതര്‍ വിലക്കിയത്. ഹിന്ദുമതവിശ്വാസികള്‍ കരത്തില്‍ ചരടു കെട്ടുകയും മുസ്ലീം മതവിശ്വാസികള്‍ ശിരോവസ്ത്രം ധരിക്കുകയും ചെയ്യുമ്പോഴും തനിക്ക് മാത്രമാണ് വിശ്വാസത്തിന്റെ പേരില്‍വിവേചനം നേരിടുന്നതെന്നും ഇത് തന്റെ വിശ്വാസജീവിതത്തിന് മേലുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു മേരിയുടെ വാദം.

ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ആരോഗ്യപരവും സുരക്ഷാപരവുമായ കാരണങ്ങളാല്‍ കുരിശുധരിക്കുന്നത് വി്‌ലക്കിയ ആശുപത്രി നടപടി സ്വീകാര്യമല്ലെന്ന് കോടതി വിധിച്ചത്. ജോലിയില്‍ നിന്ന് തരം താഴ്ത്തിയും മനപ്പൂര്‍വ്വം ശത്രുതയുടെയും അവഹേളനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിന്റെ പേരില്‍ ഒടുവില്‍ മേരിക്ക് ജോലിയില്‍ നിന്ന് പിരിഞ്ഞുപോകേണ്ടിയും വന്നിരുന്നു.

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ആശുപത്രി മേരിയോട് ക്ഷമാപണം നടത്തുകയും ജീവനക്കാരുടെ വിശ്വാസത്തെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ യൂണിഫോം നയത്തില്‍ മാറ്റം വരുത്തുകയും ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.