സങ്കടങ്ങളിലും സന്തോഷങ്ങളിലും യേശുക്രിസ്തു നമ്മുടെ ജീവിതത്തിന് അര്‍ത്ഥം നല്കുന്നു: പാപ്പ

വത്തിക്കാന്‍ സിറ്റി: സന്തോഷങ്ങളിലും സങ്കടങ്ങളിലും യേശുക്രിസ്തു നമ്മുടെ ജീവിതത്തിന് അര്‍ത്ഥം നല്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പുതുവര്‍ഷസന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.ക്രിസ്തുവില്‍ ശരണപ്പെടാന്‍ എല്ലാവരെയും അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകള്‍ക്ക് അവിടുന്ന് അര്‍ത്ഥം നല്കുന്നു.

ഉണ്ണീശോ നമ്മെ ഒരിക്കലും നിരാശരാക്കുന്നില്ല. നമ്മുടെ അനുദിന ജീവിയാത്രയില്‍ ഉണ്ണീശോയെ പിന്തുടരാന്‍ നാം പഠിക്കണം. അവിടുന്ന് നമുക്ക് പൂര്‍ണ്ണത നല്കുന്നു. സങ്കടത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളില്‍ അവിടുത്തെ ശരണപ്പെടുക. ക്രിസ്തു നല്കുന്ന പ്രത്യാശ നമ്മെ ഒരിക്കലും നിരാശരാക്കുന്നില്ല. ക്രിസ്തു വഴിയാണെന്നും അവിടുത്തെ ശരണപ്പെടുകയും അനുഗമിക്കുകയും ചെയ്യുക എന്നതാണ് മാതാവ് നമ്മോട് പറയുന്നതെന്നും പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.