നൈജീരിയ: ക്രിസ്തുമസ് ദിനത്തില്‍ വെടിയേറ്റ് മരിച്ച വൈദികന്റെ സംസ്‌കാരം ഇന്ന്


നൈജീരിയ:അബേക്കുറ്റ രൂപതയിലെ ഫാ. ലൂക്ക് മെ വെഹ്നു അഡേലെക്കെ ക്രിസ്തുമസ് രാത്രിയില്‍ വെടിയേറ്റ് മരിച്ചു. കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കാറിനുള്ളില്‍ വച്ചായിരുന്നു വെടിയേറ്റത്.

അജ്ഞാതനായ തോക്കുധാരിയാണ് വെടിയുതിര്‍ത്തതെന്ന് പ്രാദേശിക ഗവണ്‍മെന്റ് അധികാരികള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 30 വയസ് പ്രായമേയുണ്ടായിരുന്നുള്ളൂ വൈദികന്. 2017 ലാണ് അദ്ദേഹം വൈദികനായത്. സെന്റ് പീറ്റര്‍ ആന്റ് പോള്‍ കത്തീഡ്രലില്‍ ഇന്ന് സംസ്‌കാരം നടക്കും.

നൈജീരിയായില്‍ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നതും കൊല ചെയ്യുന്നതും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വര്‍ദ്ധിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന സഭാധികാരികളുടെ ആവശ്യത്തിന് ഇനിയും ഗവണ്‍മെന്റ് ഭാഗത്തുനിന്ന് ആശാവഹമായ പ്രതികരണം ഉണ്ടായിട്ടില്ല, ഫുലാനികളാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതില്‍ മുമ്പന്തിയിലുള്ളത്. ബോക്കോ ഹാരമാണ് മറ്റൊരു വിഭാഗം. അബേക്കുറ്റ രൂപതയില്‍ നിന്ന് 2018 നവംബറില്‍ ഒരു വൈദികനെ തട്ടിക്കൊണ്ടുപോയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.