മറ്റ് മതസ്ഥര്‍ക്ക് നല്കുന്ന ആനുകൂല്യം ക്രൈസ്തവര്‍ക്കും നല്കണം: കെ. സുധാകരന്‍

തിരുവനന്തപുരം: രാത്രികാലത്ത് നടത്തുന്ന ചില തീര്‍ത്ഥാടനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവ്‌നല്കിയിട്ടുള്ളതുപോലെ അതേ ആനൂകൂല്യം ക്രൈസ്തവര്‍ക്കും നല്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത് ക്രൈസ്തവര്‍ നൂറ്റാണ്ടുകളായി നടത്തിവരുന്ന പുതുവര്‍ഷാരംഭ പാതിരാ പ്രാര്‍ത്ഥനയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. കേരളത്തിലെ കര്‍ഷകര്‍ നൂറ്റാണ്ടുകളായി നടത്തിവരുന്ന പുതുവര്‍ഷാരംഭ പാതിരാപ്രാര്‍ത്ഥന പിണറായി സര്‍ക്കാരിന്റെ പിടിവാശി മൂലം ഉപേക്ഷിക്കേണ്ടിവരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

രാത്രി പത്തിന് ശേഷമാണ് മിക്ക ദേവാലയങ്ങളിലും പുതുവര്‍ഷാരംഭപ്രാര്‍ത്ഥന നടത്തുന്നത്. ചിലയിടങ്ങളില്‍ പാതിരാത്രിയിലും. ക്രൈസ്തവര്‍ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കുന്ന പ്രധാനപ്പെട്ട ചടങ്ങാണ് ഇത്. രാത്രികാലത്ത് നടത്തുന്ന ചില തീര്‍ത്ഥാടനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്കിയിട്ടുള്ളതുപോലെ അതേ ആനൂകൂല്യം ക്രൈസ്തവര്‍ക്കും നല്കണം. അദ്ദേഹം ആവശ്യപ്പെട്ടു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.