ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അന്വേഷണത്തിനായി കമ്മീഷന്‍ പ്രത്യേക സംഘങ്ങളെ അയ്ക്കും. ഹരിയാനയിലെ അംബാലയില്‍ ആക്രമിക്കപ്പെട്ട പള്ളി കമ്മീഷന്‍ അധ്യക്ഷന്‍ ഇക്്ബാല്‍ സി്ംങ് ലാല്‍പൂര സന്ദര്‍ശിക്കും. കമ്മീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി ആദ്യ യോഗം ചേര്‍ന്നു.
1,509 പരാതികളാണ് ഇക്കൊല്ലം കമ്മീഷന്റെ മുന്നിലെത്തിയത്. ഇതില്‍ 725 എണ്ണം തീര്‍പ്പാക്കി. ഇതിനിടെ മതപരിവര്‍ത്തനം തടയുന്ന ബില്ലിന്റെ മറവില്‍ രാജ്യത്തുടനീളം ക്രിസ്ത്യാനികള്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നേരെ സംഘടിത ആക്രമണങ്ങള്‍ നടക്കുന്നത് ആശങ്കാജനകമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ ലെയ്റ്റി കൗണ്‍സില്‍ പ്രസ്താവിച്ചു.