ക്രൈസ്തവ പീഡനത്തില്‍ ഉത്തര്‍പ്രദേശ് മുമ്പില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവപീഡനം നടക്കുന്ന സംസ്ഥാനങ്ങളില്‍ മുമ്പന്തിയിലുള്ളത് ഉത്തര്‍പ്രദേശ്. ഈ വര്‍ഷം 99 കേസുകളാണ് ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഛത്തീസ്ഗഡാണ് രണ്ടാം സ്്ഥാനത്ത്. 89 കേസുകള്‍. രാജ്യത്താകമാനം ഈ വര്‍ഷം 478 കേസുകളാണ് ക്രൈസ്തവ പീഡനം സംബന്ധിച്ച് ഉണ്ടായിട്ടുള്ളത്.

ഇത്തര സംസ്ഥാനങ്ങളിലെ ക്രൈസ്തവ മതപീഡനങ്ങളെക്കുറിച്ചുളള വിവരം ചുവടെ. കര്‍ണ്ണാടക( 58) ജാര്‍ഖണ്ഡ്(44) മധ്യപ്രദേശ്(38) ബീഹാര്‍( 29), തമിഴ്‌നാട്(20) ഒഡീഷ( 19) മഹാരാഷ്ട്ര(17) ഹരിയാന(12) പഞ്ചാബ് (10) പ്ശ്ചിമബംഗാളിലും രാജസ്ഥാനിലും രണ്ടുവീതവും ആസാം,ഗോവ, ജമ്മുകാഷ്മീര്‍ എന്നിവിടങ്ങളില്‍ ഓരോന്നുവീതവും ക്രൈസ്തവമതപീഡനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് മുതല്ക്കാണ് ക്രൈസ്തവ മതപീഡനങ്ങള്‍ വര്‍ദ്ധിച്ചത്. ജനുവരിയില്‍ 37 കേസുകളുണ്ടായപ്പോള്‍ ഓഗസ്റ്റില്‍ അവയുടെ എണ്ണം 50 ആയി വര്‍ദ്ധിച്ചു. അതുപോലെ 2016 മുതല്‍ രാജ്യത്ത് ക്രൈസ്തവ മതപീഡനങ്ങള്‍ വര്‍ദ്ധിച്ചുതുടങ്ങിയിട്ടുമുണ്ട്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമം ഇതിന് ആക്കം കൂട്ടിയിട്ടുമുണ്ട്. യുഎസ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച കമ്മീഷന്റെ കഴിഞ്ഞവര്ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ന്യൂനപക്ഷ പീഡനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ഒന്നാംനിര രാജ്യങ്ങളുടെ പട്ടികയിലാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.