വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ഡിസാസ്റ്ററി ഫോര്‍ പ്രമോട്ടിംങ് ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്പ്‌മെന്റിന്റെ തലപ്പത്ത് താന്‍ തുടരണമോ വേണ്ടയോ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിക്കുമെന്ന് തല്‍സ്ഥാനത്ത് നിന്ന് രാജിവച്ച കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍. പ്രസ് കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അഞ്ചുവര്‍ഷത്തെ കാലാവധി അവസാനിച്ചു. ഇനി പാപ്പയുടെ തീരുമാനം എന്താണെന്ന് അറിയാന്‍ വേണ്ടിയുള്ള കാത്തിരിപ്പാണ്. ഞാന്‍ തുടരണമെന്നാണ് പാപ്പ ആഗ്രഹിക്കുന്നതെങ്കില്‍ ഞാന്‍ തുടരും. ഇവിടെ എല്ലാവരും വന്നിരിക്കുന്നത് പരിശുദ്ധ പിതാവിനെ ശുശ്രൂഷയില്‍സഹായിക്കാന്‍ വേണ്ടിയാണ്. പാപ്പ എന്തുതീരുമാനിക്കുന്നുവെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
73 കാരനായ കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍ ഘാന സ്വദേശിയാണ്. 2016 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഡിസാസ്റ്ററി ഫോര്‍ പ്രമോട്ടിംങ് ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് സ്ഥാപിച്ചതും ടര്‍ക്ക്‌സണെ പ്രഥമ തലവനായി നിയമിച്ചതും. അഞ്ചുവര്‍ഷത്തേക്കായിരുന്നു നിയമനകാലാവധി. അതു പൂര്‍ത്തിയായതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം രാജി നല്കിയത്.