വത്തിക്കാന്‍ സിറ്റി: ജീവിതത്തെ പുതുമ നിറഞ്ഞതാക്കാനും ഹൃദയങ്ങളില്‍ സന്തോഷം നിറയ്ക്കാനും കഴിയുന്നത് ക്രിസ്തുവിന് മാത്രമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ആളുകളോടും സുഹൃത്തുക്കള്‍ ആരുമില്ലാത്തവരോടും ഐകദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോഴും അവരുമായി സമയവും സ്വന്തമായിട്ടുള്ളതും പങ്കുവയ്ക്കുമ്പോഴും ദൈവം സന്തോഷിക്കുമെന്നും പാപ്പ പറഞ്ഞു. നമുക്ക് അയല്‍ക്കാരനായി സമീപത്തുള്ളവരായി മാറിയ ക്രിസ്തുവിനെ പോലെ മറ്റുള്ളവര്‍ക്ക് സമീപസ്ഥരാകാന്‍ നാം ശ്രമിക്കണം. സ്വന്തം ഭവനത്തിലുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കും സമപ്രായക്കാര്‍ക്കും ദരിദ്രര്‍ക്കും നാം സമീപസ്ഥരായി മാറേണ്ടതുണ്ട്.
മറ്റുള്ളവര്‍ നമുക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് കാത്തിരിക്കാതെ അവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ നാം തയ്യാറാവുക. യേശുവിനോടൊത്ത് ആയിരിക്കുമ്പോള്‍ മാത്രമേ അവനെക്കുറിച്ച് മറ്റെല്ലായിടങ്ങളിലും അറിയിക്കാനാവുകയുള്ളൂ. പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന് വേണ്ടി സമയം നീക്കി വയ്ക്കുക.ബുദ്ധിമുട്ടുകളിലും സന്തോഷങ്ങളിലും അവനോട് സംസാരിക്കുക. അതുപോലെ അവനെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിക്കുക. പാപ്പ ഓര്‍മ്മിപ്പിച്ചു.
ഇറ്റലിയിലെ യുവജനങ്ങള്‍ക്കുവേണ്ടിയുള്ള സംഘടനയിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പ.