റാഞ്ചി സഹായമെത്രാന്‍ ഡാല്‍റ്റോണ്‍ഗാന്‍ജ് രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍

ബാംഗ്ലൂര്: റാഞ്ചിയുടെ സഹായമെത്രാന്‍ തിയോഡോര്‍ മസ്‌ക്കരന്‍ഹാസിനെ ഡാല്‍റ്റോണ്‍ഗാന്‍ജ് രുപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. റാഞ്ചി സഹായമെത്രാന്‍ എന്ന പദവിക്ക് പുറമെയായിരിക്കും പുതിയ ഉത്തരവാദിത്തവും. ഡിസംബര്‍ എട്ടിനാണ് ഇതു സംബന്ധിച്ച നിയമനം പുറപ്പെടുവിച്ചത്.സിബിസിഐയുടെ മുന്‍ സെക്രട്ടറി ജനറലായിരുന്നു ബിഷപ് തിയോഡോര്‍.

2016 മുതല്‍ ഡാല്‍റ്റോണ്‍ഗാന്‍ജ് രൂപതയ്ക്ക് ഇടയനുണ്ടായിരുന്നില്ല. ബിഷപ് ഗബ്രിയേല്‍ കുജൂറിന്റെ രാജിയെതുടര്‍ന്നായിരുന്നു ഇത്. 53 ാം വയസിലാണ് റാഞ്ചിയുടെ സഹായമെത്രാനായി ബിഷപ് തിയോഡോര്‍ നിയമിതനായത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.