തിമൂര്‍: തിമൂര്‍ ലെസ്‌റ്റെയില്‍ ആദ്യത്തെ കത്തോലിക്കായൂണിവേഴ്‌സിറ്റി ഉദ്ഘാടനം ചെയ്യപ്പെട്ടു. വിശുദ്ധജോണ്‍ പോള്‍ രണ്ടാമന്റെ പേരിലാണ് യൂണിവേഴ്‌സിറ്റി. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ വിശുദ്ധന്റെ ജീവിതം സ്വാധീനിച്ചതിന്റെ പേരിലാണ് ജോണ്‍ പോളിന്റെ പേര് നല്കിയത്. ഡിസംബര്‍ എട്ടിനായിരുന്നു ഉദ്ഘാടനം.
പ്രധാനമന്ത്രി ടൗര്‍ മാറ്റാനുംആര്‍ച്ച് ബിഷപ് ഡോം വിര്‍ജിലിയോയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. യൂണിവേഴ്‌സിറ്റിയില്‍ എല്ലാ മതവിശ്വാസികളായ കുട്ടികള്‍ക്കും പ്രവേശനം ഉണ്ടായിരിക്കുമെന്നുംയാതൊരു വിവേചനവും ഇക്കാര്യത്തില്‍ ഇല്ലെന്നും ആര്‍ച്ച് ബിഷപ് അറിയിച്ചു. ഫ്രാന്‍സിസ്‌ക്കന്‍ വൈദികന്‍ ജോയല്‍ പിന്റോയാണ് യൂണിവേഴ്‌സിറ്റിയുടെ റെക്ടര്‍. അടുത്ത ഫെബ്രുവരി മുതല്‍ പ്രവേശനം ആരംഭിക്കും.
25 മുതല്‍ 30 വരെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലും പ്രവേശനം.