കുടുംബത്തില്‍ ഒരു വൈദികനുണ്ടാകുമ്പോള്‍ ലഭിക്കുന്ന നന്മകള്‍

ഇത് വായിക്കുന്ന ചിലരുടെയെങ്കിലും വീടുകളില്‍ അവരുടെ അടുത്ത ബന്ധുവായി ഒരു വൈദികനുണ്ടായിരിക്കും. അല്ലെങ്കില്‍ തന്റെ കുടുംബത്തില്‍ നിന്ന് ഒരു വൈദികന്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവരുണ്ടാകാം. വേറെ ചിലര്‍ക്ക് ആത്മാര്‍ത്ഥമായ സൗഹൃദങ്ങള്‍ വഴി നേടിയെടുത്ത അടുത്ത സുഹൃത്തുക്കളായ വൈദികരുണ്ടാവാം. എന്തായാലും ഒരു വൈദികന്‍ കുടുംബത്തിലുണ്ടായിരിക്കുന്നതും കുടുംബത്തിലുള്ളതുപോലെ ഒരു വൈദികന്‍ അടുത്ത സുഹൃത്തായിരിക്കുന്നതും ഒരുപോലെ അനുഗ്രഹപ്രദമാണ്.
എന്തൊക്കെയാണ് ഒരു വൈദികന്‍ കുടുംബത്തിലുണ്ടാവുമ്പോള്‍ ലഭിക്കുന്ന നന്മകള്‍.. അല്ലെങ്കില്‍ അതുവഴി ലഭിക്കുന്ന ഗുണങ്ങള്‍?

വിശ്വാസപരമായ പ്രതിസന്ധി നേരിടുമ്പോള്‍ ആശ്വാസവും മാര്‍ഗ്ഗനിര്‍ദ്ദേശവുമാണ് കുടുംബത്തിലെ ഒരു വൈദികന്‍ നല്കുന്നത്. കൂടപ്പിറപ്പുകള്‍ ആരെങ്കിലും വഴിതെറ്റിപ്പോകുമ്പോള്‍ അവരെ ക്രിസ്തുവിനടുത്ത സ്‌നേഹത്തോടെ നേര്‍വഴിക്ക് നയിക്കാന്‍, തിരുത്താന്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കാന്‍ ഒരു വൈദികന് സാധിക്കും. ആത്മീയവും ഭൗതികവുമായപ്രതിസന്ധികളില്‍ ഒരു വൈദികന്‍ നല്കുന്ന ആശ്വാസം സീമാതീതമാണ്.
കത്തോലിക്കാസഭയിലേക്ക് ഏറെ അടുപ്പിക്കാനും വ്യക്തിപരമായ ജീവിതമാതൃകകള്‍ കൊണ്ടും വിശുദധികൊണ്ടും ഒരു നല്ല വൈദികന്‍ കുടുംബത്തിലുണ്ടെങ്കില്‍ സാധിക്കും.

ഒരു വൈദികന്‍ കുടുംബത്തിലുണ്ടെങ്കില്‍ അദ്ദേഹം അംഗമായ സഭയോടോ രൂപതയോടോ കൂടുതല്‍ അടുപ്പവും ആദരവും കുടുംബാംഗങ്ങള്‍ക്ക് ലഭിക്കും. ആ സഭയിലെ അംഗങ്ങള്‍ സ്വന്തം കുടുംബാംഗങ്ങളായി അവര്‍ക്ക് അനുഭവപ്പെടുകയും ചെയ്യും. നമുക്കു വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് ഉറപ്പുള്ള ചുരുക്കം ചില വ്യക്തികളിലൊരാളാണ് കുടുംബത്തിലെ വൈദികന്‍. വിശുദ്ധ കുര്‍ബാനയെന്ന മഹത്തായ പ്രാര്‍ത്ഥനയിലും ജപമാല പ്രാര്‍ത്ഥനകളിലുമെല്ലാം ഒരു വൈദികന്‍ നമ്മെ ഓര്‍മ്മിക്കുന്നുണ്ടെന്നത് എത്രയോ വലിയ ഭാഗ്യമാണ്.

കുടുംബത്തിലെ വിശേഷാവസരങ്ങളില്‍ പ്രധാന അതിഥിയാകുന്നതും വിവാഹം, മരണം, മാമ്മോദീസാ പോലെയുളള സവിശേഷ ചടങ്ങുകളില്‍ പ്രധാന കാര്‍മ്മികരാകുന്നതും സ്വന്തം രക്തബന്ധത്തിലുള്ള ഒരാളാകുന്നത് എത്രയോ വിശിഷ്ടമാണ്. വ്യക്തിപരമായ അഹങ്കാരവും സമ്പാദ്യവുമാണ് ഇത്തരം വൈദികര്‍.
അതുകൊണ്ട് സ്വന്തം പോലെയോ സ്വന്തമായോ ഒരു വൈദികനുണ്ടെങ്കില്‍ നമുക്ക് കൂടുതല്‍ അഭിമാനിക്കാം.ഒപ്പം അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Joseph says

    Very true.I am blessed and fortunate to be born in a family with 4 priests and one Archbishop and one bishop . We always enjoyed very happy time when they visit us . All occasions were celebrated by them . Even If we live far away from family even now the tradition continues. I must say we are being protected tremendously because of them .

Leave A Reply

Your email address will not be published.