ന്യൂഡല്‍ഹി: വത്തിക്കാനില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ യൂത്ത് ഫോറത്തില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ നിന്നുള്ള മൂന്ന് യുവജനങ്ങള്‍ യാത്ര തിരിച്ചു. മാംഗ്ലൂരില്‍ നിന്നുള്ള ജെസ്വിറ്റ ക്വാഡ്രാസ്, ജോവായില്‍ നിന്നുള്ള ബെക്കാറിമിയോ, ഡല്‍ഹിയില്‍ നിന്നുള്ള പെര്‍സിവല്‍ ഹോള്‍ട്ട് എന്നിവരാണ് യാത്ര പുറപ്പെട്ടിരിക്കുന്നത്.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 250 യുവജനങ്ങളാണ് ഈ സംഗമത്തില്‍ പങ്കെടുക്കുന്നത്. 2018 ല്‍ നടന്ന യൂത്ത് സിനഡിന്റെ തുടര്‍ച്ചയായിട്ടാണ് യുവജനസംഗമം.
വത്തിക്കാനിലെ യൂത്ത് ഓഫീസായ ഡിസാസ്്റ്ററി ഫോര്‍ ലെയ്റ്റി ഫാമിലി ആന്റ് ലൈഫ് ആണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 19 മുതല്‍ 22 വരെയാണ് സമ്മേളനം.