വത്തിക്കാന്‍ സിറ്റി: മാതാവിനെയും ഉണ്ണീശോയെയും സംരക്ഷിച്ചതുപോലെ യൗസേപ്പിതാവ് ഇന്ന് സഭയെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശന വേളയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ യൗസേപ്പിതാവ് മാതാവിന്റെയും ഉണ്ണീശോയുടയും സംരക്ഷകനായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.
ഇക്കാരണത്താല്‍ അദ്ദേഹം സഭയുടെയും സംരക്ഷകനാണ്. യൗസേപ്പിതാവാണ് മറിയത്തെയും ഉണ്ണീശോയെയും സംരക്ഷിച്ചതെങ്കില്‍, ഇപ്പോള്‍ അദ്ദേഹം സ്വര്‍ഗ്ഗത്തിലിരുന്നും തന്റെ ഉത്തരവാദിത്തം തുടരുന്നു. മേരിയുടെ മാതൃത്വമാണ് സഭയില്‍ പ്രതിബിംബിക്കുന്നത്. ഇന്നും യൗസേപ്പിതാവ് സഭയെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മറന്നുപോകരുത്. വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള പ്രബോധനപരമ്പരയുടെ രണ്ടാം ആഴ്ചയാണ് ഇന്നലെ കടന്നുപോയത്. രക്ഷാകരചരിത്രത്തിലെ കേന്ദ്രഘടകമാണ് യൗസേപ്പിതാവ് എന്നും പാപ്പ പറഞ്ഞു. വിശുദ്ധ മത്തായിയുടെയും ലൂക്കായുടെയും സുവിശേഷങ്ങളിലെ യേശുവിന്റെ വംശാവലിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരുന്നു പാപ്പായുടെ സന്ദേശം.
ഇക്കാര്യങ്ങള്‍ യൗസേപ്പിതാവിനെക്കുറിച്ചും പഠിപ്പിക്കാന്‍ സഹായിക്കും. സുവിശേഷകന്മാര് യൗസേപ്പിതാവിനെ ഈശോയുടെ ജീവശാസ്ത്രപരമായ പിതാവായി കണക്കാക്കുന്നില്ല, എന്നാല്‍ ജോസഫ് പൂര്‍ണ്ണമായും ക്രിസ്തുവിന്റെ പിതാവാണ് താനും. യൗസേപ്പിതാവിലൂടെ ദൈവവും മനുഷ്യനും തമ്മിലുളള ഉടമ്പടിയുടെയും രക്ഷണീയകര്‍മ്മത്തിന്റെയും ചരിത്രം പൂര്‍ത്തീകരിക്കുകയാണ് ക്രിസ്തു ചെയ്തത്. പാപ്പ പറഞ്ഞു.