ഞാന്‍ അവരോടൊപ്പം സ്വര്‍ഗത്തില്‍ പെട്ടെന്ന് എത്തുമെന്നാണ് പ്രതീക്ഷ: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ അയച്ച അനുശോചനസന്ദേശത്തിലെ വരികള്‍ വൈറലാകുന്നു

വത്തിക്കാന്‍ സിറ്റി: സുഹൃത്തുക്കള്‍ക്കൊപ്പം താന്‍ പെട്ടെന്ന് തന്നെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍. തന്റെ സുഹൃത്തായ സിസ്റ്റേറിയന്‍ വൈദികന്‍ ഫാ. ജെര്‍ഹാര്‍ഡ് വിന്‍ക്ലറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി എഴുതിയ കത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ ഈ വാക്കുകള്‍ എഴുതിയിരിക്കുന്നത്.

ഫാ. ജെര്‍ഹാര്‍ഡിന്റെ മരണം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും 94 കാരനായ ബെനഡിക്ട് എഴുതുന്നു. എല്ലാ സഹപ്രവര്‍ത്തകരിലും സുഹൃത്തുക്കളിലും വച്ച് എന്നോട് ഏറ്റവും അടുത്തുനിന്നിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആഹ്ലാദപ്രകൃതിയും ആഴമേറിയ വിശ്വാസവും എന്നെ എല്ലായ്‌പ്പോഴും ആകര്‍ഷിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം മറ്റൊരു ലോകത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഒരുപാട് സുഹൃത്തുക്കള്‍ അദ്ദേഹത്തെ അവിടെ കാത്തുനില്ക്കുന്നുണ്ടെന്ന കാര്യം എനിക്കുറപ്പാണ്. അവരോടൊപ്പം ഞാനും ഉടനെ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം എഴുതുന്നു.

കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംങറിനൊപ്പം( പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍) ഏറെക്കാലം സേവനം അനുഷ്ഠിച്ച വ്യക്തിയായിരുന്നു ഫാ. ജെര്‍ഹാര്‍ഡ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.