ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തില്‍ മാതാവ് വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ നമുക്കേറെ സന്തോഷവും ആശ്വാസവും നല്‍കുന്നുണ്ട്. നമ്മുടെ പാപാവസ്ഥകള് മനസ്സിലാക്കിയും ആത്മാവിന്റെ വൈരൂപ്യം മനസ്സിലാക്കിയുമാണ് പരിശുദ്ധ അമ്മ നമ്മെ സ്നേഹിക്കുന്നത് എന്നാണ് ആ സന്ദേശത്തില്‍ പറയുന്നത്. അമ്മയുടെ വാ്ക്കുകള്‍ കേള്‍ക്കൂ:
നിന്റെ ആത്മാവ് എത്രത്തോളം വിരൂപമാണെന്ന് എനിക്കറിയാം. എങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. കാരണം നീ തീരെ ചെറുതാണ്. അയോഗ്യയെന്ന് നീ നിന്നെക്കുറിച്ചുതന്നെ കരുതുന്നു. അതങ്ങനെയാണ് താനും. എന്നാല്‍ എന്റെ സ്നേഹം വളരെ വലുതാണ്. നിന്റെ വൈരൂപ്യങ്ങളെക്കാളുമെല്ലാം വലുത്. നീ വന്നതിന് ഞാന്‍ നന്ദി പറയുന്നു.’
ഈ വാക്കുകള്‍ നമ്മെ അത്യധികമായി ആശ്വസിപ്പിക്കുന്നില്ലേ, നമുക്കറിയാം നമുക്ക് കുറവുകളുണ്ട്, പാപങ്ങളുണ്ട്. എങ്കിലും അമ്മ നമ്മെ സ്നേഹിക്കുന്നു എന്ന തിരിച്ചറിവ് നമ്മുടെ ഉള്ളില്‍ സന്തോഷവും സമാധാനവും നിറയ്ക്കുന്നു. പരിശുദ്ധ അമ്മയുടെ സ്നേഹത്തില്‍ നമുക്ക് അഭയം തേടാം. ആ സ്നേഹത്തില്‍ ന മുക്ക് വിശ്വസിക്കാം.