നിങ്ങളുടെ ഹൃദയത്തിലും കുടുംബത്തിലും സമാധാനം വേണോ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കൂ

ഹൃദയസമാധാനവും കുടുംബസമാധാനവുമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം. പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പയുടെ വാക്കുകളാണ് ഇത്.വീടുകളിലും മറ്റിടങ്ങളിലും ആളുകള്‍ ഒരുമിച്ചുകൂടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നാണ് പാപ്പ ആഹ്വാനം ചെയ്തത്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള സമൂഹ ജപമാല പ്രാര്‍ത്ഥനകള്‍ നടക്കുന്നുണ്ട്.പ്രത്യേകിച്ച് ജപമാല മാസമായ ഒക്ടോബറില്‍. ഈ മാസം നമുക്കെങ്ങനെ ഭക്തിപൂര്‍വ്വമായി ജപമാല ചൊല്ലി മരിയഭക്തി പ്രകടിപ്പിക്കാം എന്നതിനായി ഏതാനും ചില മാര്‍ഗ്ഗങ്ങള്‍ ചുവടെ കൊടുക്കുന്നു.

ഓരോ ദിവസവും തുടങ്ങുന്നത് ജപമാല ചൊല്ലിക്കൊണ്ടായിരിക്കട്ടെ. ഇത് ഒക്ടോബര്‍ മാസത്തെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കും. കുടുംബപ്രാര്‍ത്ഥനയുടെ പ്രധാന ഭാഗവും ജപമാലയായിരിക്കണം. കുടുംബാംഗങ്ങള്‍ എല്ലാവരും കൂടി മാതൃരൂപത്തിന് മുമ്പില്‍ ജപമാലയും കയ്യിലേന്തി കൊന്ത ചൊല്ലിപ്രാര്‍ത്ഥിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുനോക്കൂ. എന്തൊരു സ്വര്‍ഗ്ഗീയമായ നിമിഷമായിരിക്കും അത്.!

മാതാവിനെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ കേള്‍ക്കുക, മരിയന്‍ പുസ്തകങ്ങള്‍ വായിക്കുക, മാതാവിന്റെരൂപം പ്രത്യേകമായി അലങ്കരിക്കുക, ജപമാലയെക്കുറിച്ചുള്ള പുസ്തകം വായിക്കുക എന്നിവയും ചെയ്യുക. ഒക്ടോബറിലെ ശനിയാഴ്ചകള്‍ മാതാവിന് വേണ്ടി പ്രത്യേകമായി സമര്‍പ്പിക്കുക. സല്‍പ്രവൃത്തികളോരോന്നും മാതാവിനായി അര്‍പ്പിക്കുക.

പതിവില്‍ നിന്നും വ്യത്യസ്തമായും കൂടുതലായും കാരുണ്യപ്രവൃത്തികള്‍ ചെയ്യുക, മറ്റുള്ളവരിലേക്ക് കൂടി ജപമാലഭക്തി പ്രചരിപ്പിക്കുക എന്നിവയും ചെയ്യുക. ഇങ്ങനെ പലവിധത്തില്‍ന മുക്ക് പരിശുദ്ധ അമ്മയിലേക്ക് കൂടുതലായി അടുക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.