ഒക്ടോബര്‍: പ്രിയപ്പെട്ട വിശുദ്ധരുടെ മാസം

എല്ലാ മാസവും സഭ ഓരോ വിശുദ്ധരുടെയും തിരുനാളുകള്‍ ആഘോഷിക്കാറുണ്ട്. എന്നാല്‍ ആ വിശുദ്ധരെല്ലാം എല്ലാ വിശ്വാസികള്‍ക്കും ഒന്നുപോലെ പ്രിയപ്പെട്ടവരോ അല്ലെങ്കില്‍ എല്ലാവരും അറിയുന്നവരോ ആയിരിക്കണമെന്നില്ല. പക്ഷേ ഒക്ടോബറില്‍ ആചരിക്കുന്ന വിശുദ്ധരില്‍ ഭൂരിപക്ഷവും വളരെ ജനപ്രിയരും ഏറെവിശ്വാസികള്‍ തങ്ങളുടെ പ്രത്യേക മധ്യസ്ഥരായി തിരഞ്ഞെടുത്തിരിക്കുന്നവരുമാണ്.

ഈ മാസത്തില്‍ പ്രധാനമായും 12 തിരുനാളുകളാണ് ആഘോഷിക്കുന്നത്. അതില്‍ ഒന്നാമത്തേത് മിഷന്‍ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളാണ്. അത് ഇന്നലെ നാം ആഘോഷിച്ചു. ഇന്ന് കാവല്‍മാലാഖമാരുടെ തിരുനാളാണ് ആഘോഷിക്കുന്നത്.

ഒക്ടോബര്‍ നാലിന് നാം ആഘോഷിക്കുന്ന തിരുനാള്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റേതാണ്. തൊട്ടടുത്ത ദിവസം വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാളാണ്. ഡിവൈന്‍ മേഴ്‌സി ഭക്തിയുടെ പ്രചാരകയാണ് ഫൗസ്റ്റീന. ഒക്ടോബര്‍ ഏഴിന് ജപമാലരാജ്ഞിയുടെ തിരുനാളാണ്. ലെപ്പാന്റോ യുദ്ധത്തില്‍ നേടിയ വിജയമാണ് ഈ തിരുനാളിന്റെ കാരണം. ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്കാവി്ശ്വാസത്തിലേക്ക് കടന്നുവന്ന ഹെന്റി ന്യൂമാന്റെ തിരുനാള്‍ ഒക്ടോബര്‍ ഒമ്പതിനാണ്. ഗുഡ് പോപ്പ് ജോണ്‍ എന്ന് അറിയപ്പെടുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ കാരണക്കാരനായ ജോണ്‍ ഇരുപത്തിമൂന്നാമന്റെ തിരുനാളാണ് ഒക്ടോബര്‍ 11 ന് ആഘോഷിക്കുന്നത്.

ന്യൂജന്‍ വിശുദ്ധനായ കാര്‍ലോയുടെ തിരുനാള്‍ ഒക്ടോബര്‍ 12 നാണ്. ഒക്ടോബര്‍ 15 ന് ആവിലായിലെ വിശുദ്ധ ത്രേസ്യായുടെയും വിശുദ്ധ മാര്‍ഗററ്റ് മേരി അലോക്കിന്റെയും തിരുനാളാണ് ആചരിക്കുന്നത്. ഒക്ടോബര്‍ 18 നാണ് സുവിശേഷകനായ ലൂക്കായുടെ തിരുനാള്‍. 22 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുനാളാണ്.

നോക്കൂ. ഈ വിശുദ്ധരെല്ലാം നമ്മുടെ പ്രിയപ്പെട്ട വിശുദ്ധരല്ലേ.. ഇവരോട് നമുക്ക് ഈ മാസം പ്രത്യേകമായി മാധ്യസഥം യാചിച്ചുപ്രാര്‍ത്ഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.