പതിനാലു വയസുകാരി ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ആള്‍ക്ക് തന്നെ വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവ്

ലാഹോര്‍: തട്ടിക്കൊണ്ടുപോയ പതിനാലുവയസുകാരി മകളെ തങ്ങള്‍ക്കൊപ്പം വിട്ടു കിട്ടണമെന്ന മാതാപിതാക്കളുടെ ഹര്‍ജി തള്ളി, തട്ടിക്കൊണ്ടുവന്ന ആള്‍ക്ക് തന്നെ പെണ്‍കുട്ടിയെ നല്കി കോടതി വിധി പ്രസ്താവിച്ചു. പഞ്ചാബ് പ്രൊവിന്‍സിലെ ലാഹോര്‍ ഹൈക്കോടതിയാണ് ഈ വിധി പ്രസ്താവിച്ചത്. ഗുല്‍സാര്‍ മസിഹ് എന്ന റോമന്‍ കത്തോലിക്ക റിക്ഷാ ഡ്രൈവറുടെ അപേക്ഷയാണ് കോടതി നിരസിച്ചത്.

മുഹമ്മദ് ഉസ്മാന്‍ എന്ന ആള്‍ തന്റെ മകളെ തട്ടിക്കൊണ്ടുപോയതാണെന്നും അവളെ വിട്ടുനല്കണമെന്നുമായിരുന്നു പിതാവിന്റെ ഹര്‍ജി. അവളെ നിര്‍ബന്ധിച്ച് മതംമാറ്റി വിവാഹം ചെയ്തുവെന്നും ആരോപിച്ചിരുന്നു.

എന്നാല്‍ മതം മാറുന്നതിന് പ്രായമല്ല മാനസികനിലയാണ് പ്രധാനമെന്നും പെണ്‍കുട്ടി പൂര്‍ണ്ണമനസ്സോടെയാണ് മതം മാറിയതെന്നും അതിനാല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ആള്‍ക്കൊപ്പം തന്നെ വിട്ടയ്ക്കുന്നുവെന്നുമായിരുന്നു കോടതി ഉത്തരവ്. മകളെ കാണാതാകുകയും തിരികെ കി്ട്ടാതെയാകുകയും ചെയ്തതിന്റെ അടുത്ത ദിവസം തന്നെ ഗുല്‍സര്‍ മസിഹ് പോലീസില്‍ പരാതി നല്കിയിരുന്നു. മകളെ കാണാതായതിന്റെ അടുത്ത ദിവസം തന്നെ അദ്ദേഹത്തിന് ഒരു വീഡിയോ കിട്ടുകയും അതില്‍ മകള്‍ മതം മാറിയതായി ചിത്രീകരിക്കുകയും ചെയ്തിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.