എല്ലാ മതങ്ങളും ഒരുപോലെ രക്ഷാദായകങ്ങളാണോ?

മറ്റ് മതങ്ങളോട് തുറന്ന സമീപനവും ആദരവുമാണ് കത്തോലിക്കാസഭയ്ക്കുളളത്. പക്ഷേ എല്ലാ മതങ്ങളും ഒരുപോലെ രക്ഷാദായകങ്ങളാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നില്ല. മറ്റ് മതങ്ങളിലെ അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അവയില്‍ തന്നെ രക്ഷാകരമാണെന്നോ രക്ഷയ്ക്ക് ക്രിസ്തുവും സഭയും ആവശ്യമില്ലെന്നോ സഭ പഠിപ്പിച്ചിട്ടില്ല. മറ്റു മതങ്ങളില്‍ സുവിശേഷത്തിന് വിരുദ്ധമല്ലാത്ത കാര്യങ്ങള്‍ക്ക് മാത്രമാണ് രക്ഷാകരമൂല്യമുള്ളത്.

അക്രൈസ്തവ മതങ്ങളില്‍ പെട്ടവര്‍ക്കും നിത്യരക്ഷ സാധ്യമാണെന്ന പ്രബോധനത്തിന് എല്ലാ മതങ്ങളും ഒരുപോലെയാണെന്ന് അര്‍ത്ഥമില്ല. എന്നാല്‍ മതാന്തരസംവാദത്തിന്റെ നന്മകളെക്കുറിച്ച് സഭ വ്യക്തമായി പഠിപ്പിച്ചിട്ടുമുണ്ട്. സഭാതനയര്‍ ഇതരമതാനുയായികളുമായി വിവേകത്തോടും സ്‌നേഹത്തോടും കൂടെ വിശ്വാസത്തിനും ക്രിസ്തീയജീവിതത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് സംഭാഷണത്തിലും സഹകരണത്തിലും ഏര്‍പ്പെടണം.

ഇതരമതങ്ങളിലുള്ള ആധ്യാത്മികവും ധാര്‍മ്മികവുമായ നന്മകളും സാമൂഹ്യസാംസ്‌കാരികമൂല്യങ്ങളും അംഗീകരിച്ച് പരിരക്ഷിക്കുകയും സമൃദ്ധമാക്കുകയും ചെയ്യണം എന്നുമാണ് സഭയുടെ പ്രബോധനം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.