വാഷിംങ്ടണ്‍: സെന്റ് ജോസഫ് ഉച്ചകോടിക്ക് സെപ്തംബര്‍ 30 ന് തുടക്കം കുറിക്കും. ഓറഞ്ച് രൂപതയുടെ സഹായത്തോടെ കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മിനിസ്ട്രിയാണ് സംഘാടകര്‍. ഈശോയുടെ വളര്‍ത്തുപിതാവായ ജോസഫിന്റെ ആത്മീയപ്രാധാന്യം വ്യക്തമാക്കുന്ന ഉച്ചകോടിയില്‍ 40 പ്രഭാഷകര്‍ പങ്കെടുക്കും.
ഇതോട് അനുബന്ധിച്ച് രൂപത ഓണ്‍ലൈന്‍ വീഡിയോ ട്രെയിലര്‍ പുറത്തിറക്കി. വിശുദ്ധ ജോസഫിന് നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയും. അവിടുത്തേക്ക് നിങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും കഴിയും. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനകളിലേക്ക് അദ്ദേഹത്തെ എങ്ങനെ ക്ഷണിക്കണമെന്ന് നമുക്കറിയില്ല. അവിടുത്തോട് എങ്ങനെയാണ് ഭക്തിവളര്‍ത്തുക എന്നത് നാം പഠിച്ചിരിക്കണം. വിശുദ്ധ ജോസഫിന്റെ ഹൃദയത്തിലേക്കുള്ള ഈ തീര്‍ത്ഥാടനത്തിന് എല്ലാവരെയും ക്ഷണിക്കുന്നു. ട്രെയിലര്‍ പറയുന്നു. ഉച്ചകോടി ഒക്ടോബര്‍ മൂന്നിന് സമാപിക്കും.
2020 ഡിസംബര്‍ എട്ടിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ ജോസഫ് വര്‍ഷം പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഡിസംബര്‍ എട്ടിന് വര്‍ഷാചരണത്തിന് അന്ത്യം കുറിക്കും.