മെത്രാന്‍ എങ്ങനെയായിരിക്കണം, ബൈബിള്‍ പറയുന്നത് കേള്‍ക്കൂ

ഒരു മെത്രാന്റെ പ്രസംഗം ഉണര്‍ത്തിവിട്ട സംഘര്‍ഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. അതെ, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തന്നെ. അദ്ദേഹത്തിന്റെ വാക്കുകളെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്തുമാണ് ഈ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. അദ്ദേഹം പറഞ്ഞതില്‍ തെറ്റുണ്ടെന്ന് ആരോപിക്കുന്നവര്‍ വിശുദ്ധ ഗ്രന്ഥം ആവശ്യപ്പെടുന്ന മെത്രാന്റെ കടമയെക്കുറിച്ച് അറിവില്ലാത്തവരാണ്. തീത്തോസ് ലേഖനത്തില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. താന്‍ പഠിച്ചറിഞ്ഞ സത്യവചനത്തെ മുറുകെപിടിക്കുന്നവനായിരിക്കണം മെത്രാന്‍ എന്നാണ് ബൈബിള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വിശുദ്ധ ഗ്രന്ഥം മെത്രാനെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തുടര്‍ന്നു വായിക്കുക.

മെത്രാന്‍ ദൈവത്തിന്റെ കാര്യസ്‌ഥന്‍ എന്ന നിലയ്‌ക്കു കുറ്റമറ്റവനായിരിക്കണം. അഹങ്കാരിയോ ക്‌ഷിപ്രകോപിയോ മദ്യപനോ അക്രമാസക്‌തനോ ലാഭക്കൊതിയനോ ആയിരിക്കരുത്‌; മറിച്ച്‌, അവന്‍ അതിഥിസത്‌കാരപ്രിയനും നന്‍മയോടു പ്രതിപത്തിഉള്ളവനും വിവേകിയും നീതിനിഷ്‌ഠനും പുണ്യശീലനും ആത്‌മനിയന്ത്രണം പാലിക്കുന്നവനും ആയിരിക്കണം.എന്തെന്നാല്‍, വിധേയത്വമില്ലാത്തവരും അര്‍ഥശൂന്യമായി സംസാരിക്കുന്നവരും വഞ്ചകരുമായ ഒട്ടേറെ ആളുകള്‍ അവിടെയുണ്ട്‌; പ്രത്യേകിച്ച്‌ പരിച്‌ഛേദനവാദികള്‍. അന്യൂനമായ വിശ്വാസസംഹിതയില്‍ പ്രബോധനം നല്‍കാനും അതിനെ എതിര്‍ക്കുന്നവരില്‍ ബോധ്യം ജനിപ്പിക്കാനും കഴിയേണ്ടതിന്‌ അവന്‍ , താന്‍ പഠിച്ചറിഞ്ഞസത്യവചനത്തെ മുറുകെപ്പിടിക്കണം. അവരെ നിശബ്‌ദരാക്കേണ്ടിയിരിക്കുന്നു; നീചമായ ലാഭത്തെ ഉന്നംവച്ചുകൊണ്ട്‌ പഠിപ്പിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പഠിപ്പിക്കുന്നതുമുഖേന കുടുംബങ്ങളെ അവര്‍ ഒന്നാകെ തകിടംമറിക്കുന്നു.(തീത്തോസ്‌ 1 :7- 11)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.