വത്തിക്കാന്‍ സിറ്റി: കോവിഡ് പകര്‍ച്ചവ്യാധിയുടെ ആരംഭം മുതല്‍ ഇതുവരെ ആഗോള കത്തോലിക്കാസഭയിലെ 20 കര്‍ദിനാള്‍മാര്‍ കോവിഡ് രോഗബാധിതരായിട്ടുണ്ട്. ഇതില്‍ പതിനെട്ടുപേരും അടുത്ത മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ വോട്ടു ചെയ്യാന്‍ യോഗ്യതയുള്ളവരാണ്, കോവിഡ് ബാധിതരായ വൈദികരായ കര്‍ദിനാള്‍മാരില്‍ 15 ശതമാനവും 80 വയസില്‍ താഴെ പ്രായമുളളവരാണ്.
രണ്ടു കര്‍ദിനാള്‍മാര്‍ 80 ന് മേല്‍ പ്രായമുളളവരാണ്. 219 കര്‍ദിനാള്‍മാരാണ് കോളജ് ഓഫ് കാര്‍ഡിനലില്‍ ഉള്ളത്. രോഗബാധിതരായവരില്‍ ഒരു കര്‍ദിനാള്‍ മാത്രമാണ് മരണമടഞ്ഞത്. ബ്രസീലിയന്‍ കര്‍ദിനാള്‍ ഓസ്‌ക്കാര്‍ ഷ്യെഡ് ആണ് മരണമടഞ്ഞത്. അദ്ദേഹത്തിന് 88 വയസായിരുന്നു. 2021 ജനുവരി 13 നായിരുന്നു അന്ത്യം. വെനിസ്വേല ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ഓഗസ്റ്റ് 27 മുതല്‍ കോവിഡ് ചികിത്സയിലാണ്. അടുത്ത ദിവസം അദ്ദേഹത്തിന് 79 വയസ് പൂര്‍ത്തിയാകും. ഇപ്പോഴും അദ്ദേഹം ആശുപത്രിയിലാണ്.
നിക്കരാഗ്വ ആര്‍ച്ച് ബിഷപ് കര്‍ദിനാല്‍ ലിയോപോള്‍ഡോയും അമേരിക്കന്‍ കര്‍ദിനാള്‍ റെയ്മണ്ട് ബൂര്‍ക്കെയുമാണ് അടുത്തകാലത്ത് കോവിഡ് ബാധിതരായവര്‍. നിക്കരാഗ്വയില്‍ വാക്‌സിന്‍ ക്ഷാമം കൂടുതലാണ്. കര്‍ദിനാള്‍ ഫിലിപ്പി, കര്‍ദിനാള്‍ ആഞ്ചെലോ ദേ ഡൊണാറ്റിസ് എന്നിവര്‍ക്കും കഴിഞ്ഞ വര്‍ഷം രോഗബാധയുണ്ടായിരുന്നു.