മനില; കോവിഡ് ബാധിച്ച് ഒമ്പതു കന്യാസ്ത്രീകള്‍ മരണമടഞ്ഞു, സെമിനാരിയില്‍ വ്യാപകമായ രോഗബാധ

മനില: കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ റിലിജീയസ് ഓഫ് ദ വെര്‍ജിന്‍ മേരിയിലെ എട്ട് കന്യാസ്ത്രീകള്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞു. എട്ടുപേരും 80 നും 90 നും മധ്യേ പ്രായമുള്ളവരായിരുന്നു, മഠത്തിലെ 62 സിസ്റ്റേഴ്‌സിന് കോവിഡ് ബാധിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതില്‍ പെട്ട എട്ടു സിസ്റ്റേഴ്‌സാണ് മരണമടഞ്ഞത്.

കോണ്‍വെന്റിലെ സ്റ്റാഫിനും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കാത്തതുകൊണ്ടാണ് മരണം സംഭവിച്ചതെന്ന വാര്‍ത്തയെക്കുറിച്ച് കോണ്‍വെന്റ് വക്താവ് നല്കിയിരിക്കുന്ന വിശദീകരണം ഇങ്ങനെയാണ്. പല കന്യാസ്ത്രീകളും മേയ് മാസത്തില്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ മരണമടഞ്ഞ കന്യാസ്ത്രീകള്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല. നേരത്തെ മുതല്‍ ഇവര്‍ രോഗബാധിതരായിരുന്നു.

ഇതേ സമയം മനിലയിലെ ക്രൈസ്റ്റ ദ കിംഗ് മിഷന്‍ സെമിനാരിയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതായും വാര്‍ത്തയുണ്ട്. 59 പേരുള്ള സെമിനാരിയില്‍ 25 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 9 വൈദികരും 16 ജോലിക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. വിരമിച്ച വൈദികര്‍ക്കിടയില്‍ കോവിഡ് കൂടുതലാണെന്ന് ഫാ. പാബഌറ്റോ ടഗുറ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.