അഫ്ഗാനിസ്ഥാനിലെ അഭയാര്‍ത്ഥി കുടുംബങ്ങളുമായി മാര്‍പാപ്പ നടത്തിയ കണ്ടുമുട്ടല്‍ അവിസ്മരണീയം

വത്തിക്കാന്‍ സിറ്റി: അഫ്ഗാന്‍ അഭയാര്‍ത്ഥി കുടുംബങ്ങളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ കൂടിക്കാഴ്ച നടത്തി. ഒരു കത്തോലിക്കാ കുടുംബവും അതില്‍ ഉള്‍പ്പെടുന്നു. ഇഷാനി എന്നാണ് ഇദ്ദേഹത്തിന്റെ പേര് ഇദ്ദേഹത്തിന്റെ മാതാപിതാക്കളെ താലിബാന്‍ കൊലപ്പെടുത്തിയതായിരുന്നു. 1997 ലായിരുന്നു ആ ദുരന്തം. മാതാപിതാക്കള്‍ കൊല്ലപ്പെട്ടതോടെ ഇദ്ദേഹം അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കാബൂള്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിപ്പോയ കത്തോലിക്കാ കുടുംബത്തെ സഹായിക്കണമെന്ന് മാര്‍പാപ്പയോട് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അഭയാര്‍ത്ഥികളായ കുട്ടികള്‍ തങ്ങള്‍ വരച്ച ചിത്രം മാര്‍പാപ്പയ്ക്ക് നല്കി. പാപ്പ അഭയാര്‍ത്ഥികുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. മനോഹരമായ നിമിഷങ്ങളായിരുന്നു അതെന്ന് പാപ്പായുമായുളള കണ്ടുമുട്ടലിനെക്കുറിച്ച് അവര്‍ പ്രതികരിച്ചു.

അഫ്ഗാനിസ്ഥാനില്‍ 99 ശതമാനവും മുസ്ലീമുകളാണ്. സു്ന്നി വിഭാഗത്തെ പ്രതിനിധീകരിക്കുന്നവരാണ് അവര്‍. 200 കത്തോലിക്കരുള്‍പ്പടെ ചെറിയ വിഭാഗം ക്രൈസ്തവരാണ് ഇവിടെയുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.