ഇറ്റലി: പതിവുപോലെ ആ അത്ഭുതം ഇത്തവണയും ആവര്‍ത്തിച്ചു. വിശുദ്ധ ജാനിയൂരിസിന്റെ രക്തം ദ്രാവകമായി. വിശുദ്ധന്റെ തിരുനാള്‍ ദിനമായ സെപ്തംബര്‍ 19 നാണ് അത്ഭുതം നടന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് രക്തം ദ്രാവകമായത്.
മെയ് രണ്ടിനായിരുന്നു ആദ്യത്തേത്. നേപ്പല്‍സ് കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ പ്രാദേശികസമയം രാവിലെ പ്ത്തുമണിക്കാണ് രക്തം ദ്രാവകമായത്. നേപ്പള്‍സ് ആര്‍ച്ച് ബിഷപ് ഡൊമിനിക്കോ ബാറ്റാഗ്ലിയ ആണ് പ്രഖ്യാപനം നടത്തിയത്. ഇങ്ങനെയൊരു അടയാളം സമൂഹത്തിന് നല്കിയതില്‍ ദൈവത്തിന് നന്ദിപറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 ന്റെ സാഹചര്യത്തില്‍ പള്ളിക്കുള്ളിലായി 450 ഉം വെളിയില്‍ 200 ഉം വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു. വര്‍ഷത്തില്‍ മൂന്നു തവണയാണ് നേപ്പള്‍സ് കത്തീഡ്രലില്‍ വിശുദ്ധ ജാനിയൂരിസിന്റെ രക്തം ദ്രാവകമായി മാറുന്നത്. തിരുനാള്‍ ദിനമായ സെപ്തംബര്‍ 19, മെയിലെ ആദ്യ ഞായറാഴ്ച, ഡിസംബര്‍ 16 എന്നിവയാണ് ആ ദിനങ്ങള്‍.
മൂ്ന്നാം നൂറ്റാണ്ടിലെ മെത്രാനാണ് വിശുദ്ധ ജാനിയൂരിസ്. നേപ്പള്‍സിന്റെ മാധ്യസ്ഥനായ ഇദ്ദേഹം ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് തന്റെ അജഗണങ്ങളെ രക്ഷിച്ച വ്യക്തിയായിരുന്നു.