ഈഴവസമുദായത്തോട് ഖേദം പ്രകടിപ്പിച്ച് ഫാ. റോയ് കണ്ണന്‍ചിറ

കോട്ടയം: വിശ്വാസപരിശീലകരുടെ മുന്നില്‍ അവതരിപ്പിച്ച വസ്തുതാപഠന റിപ്പോര്‍ട്ട് വളച്ചൊടിച്ച് വര്‍ഗ്ഗീയ ചുവ നല്കി ചില മാധ്യമങ്ങള്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത വിവാദത്തില്‍ ഫാ. റോയ് കണ്ണന്‍ചിറ ഖേദപ്രകടനം നടത്തി.

തികച്ചും സ്വകാര്യമായ ചടങ്ങില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചാണ് ചിലര്‍ വാര്‍ത്തയാക്കിയത്. വൈദികന്‍ എന്ന നിലയില്‍ ധാരാളം ആളുകള്‍ അവരുടെ ജീവിതത്തിലെ സങ്കടങ്ങളും വിഷമങ്ങളും തുറന്നുപറയാറുണ്ട്. അതിലൊരു സംഭവമാണ് സ്വകാര്യചടങ്ങില്‍ പങ്കുവച്ചത്. മാതാപിതാക്കളുടെ ഇഷ്ടം നോക്കാതെ അന്യമതസ്ഥരുടെയൊപ്പം മക്കള്‍ പോയാല്‍ ഏതു ജാതിമത വിഭാഗത്തില്‍ പെട്ടവരായാലും മാതാപിതാക്കള്‍ക്ക് വിഷമം ഉണ്ടാവുക സ്വഭാവികമാണെന്നും ഇത്തരം കാര്യങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം മതാധ്യാപകരും ജാഗ്രതപാലിക്കണമെന്നുമായിരുന്നു അച്ചന്‍ പ്രസംഗത്തില്‍ പറഞ്ഞത്.

എന്നാല്‍ ഇതിനെ വളച്ചൊടിച്ചും ആരോ ചിലര്‍ തല്പരകക്ഷികളായ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയും നല്കിയതോടെയാണ് ഈഴവസമുദായത്തെ അധിക്ഷേപിച്ചു എന്ന രീതിയില്‍ വ്യാജപ്രചരണം ഉണ്ടായത്. ഈ സംഭവത്തിലാണ് ഫാ. റോയ് കണ്ണന്‍ചിറ ഖേദം പ്രകടിപ്പിച്ചത്.

തന്റെ പരാമര്‍ശത്തില്‍ ഈഴവസമുദായത്തിലെ ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇത് വര്‍ഗ്ഗീയ ചേരിതിരിവിനായി ആരും ഉപയോഗിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.