വാഴക്കുളം: ജീവിതത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവില്‍ നില്ക്കുന്ന യുവതലമുറയ്ക്ക് നേര്‍വഴി ചൂണ്ടിക്കാട്ടി ജാഗ്രതാനിര്‍ദ്ദേശം നല്കുന്ന ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന കുടുംബസ്നേഹിയായ പിതാവിന്റെ ചിത്രമാണ് വെളിപെടുത്തുന്നതെന്ന് ഇന്‍ഫാം. ജാതി മത വിഭാഗീയ ചിന്തകള്‍ക്കതീതമായി മക്കളെ സ്നേഹിക്കുന്ന എല്ലാ മാതാപിതാക്കളും പിതാവിന്റെ നിര്‍ദ്ദേശം മുഖവിലയ്ക്കെടുക്കണം. പിതാവിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണപിന്തുണ നല്‍കുന്നതായും ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പിള്ളില്‍, സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് എന്നിവര്‍ അറിയിച്ചു.
സുരേഷ് ഗോപി, ജോസ് കെ മാണി, പിറവം എംഎല്‍എയും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവുമായ അനൂപ് ജേക്കബ് എന്നിവര്‍ ഇന്നലെ മാര്‍ ജോസഫ് കല്ലറങ്ങാടിനെ സന്ദര്‍ശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.