തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികന്‍ മോചിതനായി

നൈജീരിയ: പള്ളിമേടയില്‍ നിന്നും അക്രമികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ മോചിതനായി. ഫാ. ബെന്‍സണ്‍ ബുലസിനെയാണ് അക്രമികള്‍ വിട്ടയച്ചത്. കഫാചാന്‍ രൂപത ചാന്‍സലര്‍ ഫാ. ഇമ്മാനുവല്‍ സെപ്തംബര്‍ പതിനഞ്ചിനാണ് മോചനവാര്‍ത്ത അറിയിച്ചത്.ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് പത്രക്കുറിപ്പില്‍ ഫാ. ഇമ്മാനുവല്‍ അറിയിച്ചു.

സെപ്തംബര്‍ 13 നാണ് ഫാ. ബെന്‍സണെ തട്ടിക്കൊണ്ടുപോയത്. 24 മണിക്കൂറിന് ശേഷമായിരുന്നു മോചനം. ഗ്വാഡെലൂപ്പെ മാതാവിന്റെ മാധ്്യസ്ഥം ഇക്കാര്യത്തില്‍ ഏറെ ശക്തമായിരുന്നുവെന്ന് രൂപതാവൃത്തങ്ങള്‍ അറിയിച്ചു. 2009 മുതല്‍ അരക്ഷിതമായ ചുറ്റുപാടുകളിലൂടെയാണ് നൈജീരിയ കടന്നുപോകുന്നത്. ബോക്കോ ഹാരം ഈ അരക്ഷിതാവയ്ക്ക് പിന്നിലെ പ്രധാന കണ്ണിയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.