മനില: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മരണമടയുന്ന അകത്തോലിക്കര്‍ക്കും സെമിത്തേരിയില്‍ ഫിലിപ്പൈന്‍സ് അതിരൂപത സൗകര്യമൊരുക്കുന്നു.
ദിവസവും പത്തുമുതല്‍ പതിനഞ്ചുവരെ കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് മരണമടഞ്ഞവരെ സംസ്കരിക്കാന്‍ വലിയ അസൗകര്യമാണ് സൃഷ്ടിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് അകത്തോലിക്കരെയും തങ്ങളുടെ വക സെമിത്തേരികളില്‍ സംസ്കരിക്കാന്‍ കത്തോലിക്കാ രൂപത തീരുമാനിച്ചിരിക്കുന്നത്. സെബു അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ജോസ് പാല് സെപ്തംബര്‍ രണ്ടിന് പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ സദുദ്ദേശ്യത്തോടെയാണ് ഇപ്രകാരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അകത്തോലിക്കാ സമൂഹം തങ്ങളോട് കാണിച്ച ഈ ഔദാര്യത്തിന് നന്ദിയും സ്നേഹവും അറിയിച്ചു.