എല്ലാ വൈദികരും വാക്‌സിന്‍ സ്വീകരിക്കണം: ടാന്‍സാനിയ ആര്‍ച്ച് ബിഷപ്

ദാറെസ് സലാം: രൂപതയിലെ എല്ലാ വൈദികരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആര്‍ച്ച് ബിഷപ് ജൂഡ് തദേവൂസിന്റെ അഭ്യര്‍ത്ഥന.

എല്ലാ വൈദികരും കോവിഡ് 19 നെ നേരിടാന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കണം. ഈ രോഗം നമ്മെ ആഴത്തില്‍ സ്പര്‍ശിക്കുന്നുണ്ട്. നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ വരെ നഷ്ടമായേക്കാം. അതുകൊണ്ട് ഇതിനെ ഗൗരവത്തിലെടുക്കണം. എല്ലാ വിഭാഗം മനുഷ്യരെയും ഈ മാരകവൈറസ് ദോഷകരമായി ബാധിക്കുന്നുണ്ട്. അവാസ്തികമായ പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണം. വൈറസിനെ നേരിടാന്‍ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനായി നാം പ്രാര്‍ത്ഥിച്ചു. ഇപ്പോള്‍ ദൈവം നമുക്ക് വാക്‌സിന്‍ നല്കി. എന്നിട്ടും നാം അതിനെ നിരസിക്കുന്നു, ദൈവം നാം ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ നാമാവട്ടെ അതിനെ അവഗണിക്കുന്നു. രോഗത്തില്‍ നിന്ന് നാം സുരക്ഷിതരാകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത് . ആര്‍ച്ച് ബിഷപ് പറഞ്ഞു.

ടുമാനി മീഡിയ മുന്‍ ഡയറക്ടര്‍ ഫാ. പോള്‍ ഹൗലേയുടെ സംസ്‌കാരവേളയില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.