വത്തിക്കാന്‍ സിറ്റി: കപടനാട്യക്കാരായ ക്രൈസ്തവരും ശുശ്രൂഷരും സഭയില്‍ നിരവധിയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മുഖംമൂടിയണിഞ്ഞ് ജീവിക്കുകയും സത്യത്തെ അഭിമുഖീകരിക്കാന്‍ ഭയപ്പെടുകയും അഭിനയിക്കുകയും മുഖസ്തുതി പറയുകയും വഞ്ചിക്കുകയും ചെയ്യുന്നവരാണ് കാപട്യക്കാര്‍. കാപട്യക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കാന്‍ കഴിയില്ല. സ്വന്തം ഹൃദയം സുതാര്യമായി കാണിക്കാനുള്ള ശക്തി അവര്‍ക്കില്ല.
കാപട്യം പ്രകടമാകുന്ന നിരവധി സാഹചര്യങ്ങളുണ്ട്. അത് പലപ്പോഴും ജോലിസ്ഥലത്തുണ്ട്. രാഷ്ട്രീയത്തിലുണ്ട്, നിര്ഭാഗ്യവശാല്‍ സഭയിലുമുണ്ട്. കാപട്യം അതിനിന്ദമാണ്. കര്‍ത്താവിന്റെ വാക്കുകള്‍ ഒരിക്കലും നാം മറക്കരുത്. നിങ്ങളുടെ വാക്ക് അതെ അതെ എന്നോ അല്ല അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍ നിന്ന് വരുന്നു.
സത്യസന്ധരായിരിക്കുന്നതിന്, സത്യം പറയുന്നതിന്, സത്യം കേള്‍ക്കുന്നതിന്, സത്യത്തിന് അനുരൂപരാകുന്നതിന് നാം ഭയപ്പെടേണ്ടതില്ല. അപ്രകാരം നമുക്ക് സ്‌നേഹിക്കാന്‍ സാധിക്കും. കപടനാട്യക്കാരന് സ്‌നേഹിക്കാന്‍സാധിക്കില്ല. സത്യത്താലല്ലാതെ വര്‍ത്തിക്കുക എന്നാല്‍ കര്‍ത്താവ് തന്നെ പ്രാര്‍ത്ഥിച്ച സഭൈക്യത്തെ അപകടത്തിലാക്കുക എന്നാണ്.
പൊതുദര്‍ശന പരിപാടിയില്‍ വചനസന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.