ഹെയ്ത്തിക്കും ബംഗ്ലാദേശിനും വിയറ്റ്‌നാമിനും മാര്‍പാപ്പയുടെ സാമ്പത്തികസഹായം

വത്തിക്കാന്‍ സിറ്റി: ഹെയ്ത്തിക്കും ബംഗ്ലാദേശിനും വിയറ്റ്‌നാമിനും ഫ്രാന്‍സിസ് മാര്‍പാപ്പ സാമ്പത്തികസഹായം നല്കി. പത്തുദിവസം മുമ്പ് ഹെയ്ത്തിയില്‍ നടന്ന ഭൂകമ്പത്തിന്റെ ഇരകള്‍ക്കാണ് ഡിസാസ്റ്ററി ഫോര്‍ പ്രമോട്ടിംങ് ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്‌മെന്റ് വഴി ഫ്രാന്‍സിസ് മാര്‍പാപ്പ 200,000 യൂറോ അടിയന്തിര സഹായമായി നല്കിയത്.

2,200 ആളുകള്‍ കൊല്ലപ്പെടുകയും 12,000 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് ജനതയ്ക്ക് അറുപതിനായിരം യൂറോയാണ് അടിയന്തിരസഹായമായി നല്കിയിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിലുണ്ടായ ചുഴലിക്കാറ്റിന്റെ ഇരകള്‍ക്കാണ് സഹായം ലഭിക്കുന്നത്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലും സാമൂഹിക സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സഹായമായിട്ടാണ് വിയറ്റ്‌നാമിനും പാപ്പ സംഭാവന നല്കിയിരിക്കുന്നത്. വിയറ്റ്‌നാമില്‍ ഇപ്പോള്‍ കോവിഡ് പുതിയതരംഗം വീശിയടിച്ചുകൊണ്ടിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.