സിംഗപ്പൂരില്‍ അതിരൂപതയുടെ നേതൃത്വത്തില്‍ കത്തോലിക്കാ റേഡിയോ സ്‌റ്റേഷന്‍

സിംഗപ്പൂര്‍: അതിരൂപതയുടെ നേതൃത്വത്തില്‍ ദി കാത്തലിക് സിംഗപ്പൂര്‍ റേഡിയോ എന്ന പേരില്‍ റേഡിയോ ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജൂണ്‍ രണ്ടു മുതല്ക്കാണ് ചാനലിന്റെ പ്രക്ഷേപണം ആരംഭിച്ചത്.

റേഡിയോയിലൂടെയുള്ള സുവിശേഷപ്രഘോഷണമാണ് ചാനലിന്റെ ലക്്ഷ്യം. എല്ലാവിഭാഗം ആളുകളെയും ആകര്‍ഷിക്കുന്ന വിധത്തിലുള്ള വിവിധ പ്രോഗ്രാമുകള്‍ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും പ്രക്ഷേപണം ചെയ്യുന്നതെന്ന് റേഡിയോയ്ക്ക് ചുക്കാന്‍ പിടിക്കുന്ന ഫാ. ആന്ദ്രേ അറിയിച്ചു.മൊബൈല്‍ ആപ്ലിക്കേഷനിലും വെബ് സൈറ്റിലും റേഡിയോ ലഭ്യമാകും.

ലോകത്തിലെ സമ്പന്ന രാജ്യങ്ങളില്‍ ഒന്നായ സിംഗപ്പൂര്‍ അടുത്തയിടെ മറ്റൊരു വാര്‍ത്തയുടെ പേരിലും ഇടം പിടിച്ചിരുന്നു. ഭവനരഹിതര്‍ക്കായി ദേവാലയത്തിന്റെ വാതിലുകള്‍ തുറന്നിട്ടുകൊണ്ടുള്ള ദൈവകരുണയുടെ മുഖം കാണിച്ചുകൊടുത്തതിന്റെ പേരിലായിരുന്നു അത്. സിംഗപ്പൂരിലെ രണ്ടുദേവാലയങ്ങള്‍ ഭവനരഹിതര്‍ക്കായി രാത്രി ഉറങ്ങുവാന്‍ സൗകര്യം നല്കിപ്പോരുന്നുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.