മെക്സിക്കോ: ന്യൂ മെക്സിക്കോ ബിഷപ് പീറ്റര്‍ ബാള്ഡാചിനോ തനിക്ക് ദിവ്യകാരുണ്യം നിഷേധിച്ചുവെന്ന് സ്റ്റേറ്റ് സെനറ്റര്‍ സെര്‍വാന്റീസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയമായ തന്റെ നിലപാടുകള്‍ കൊണ്ടാണ് അപ്രകാരം ചെയ്തതെന്നും അദ്ദേഹം വിശദമാക്കി.
തന്റെ പുതിയ ഇടവക വികാരിയും ഇതേ നയം തന്നെയാണ് തന്നോട് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്കാസഭാധികാരികള്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള അഭ്യര്‍ത്ഥനയും സെര്നാന്റീസ് നടത്തിയിട്ടുണ്ട്. പ്രോ അബോര്ഷന് സെനറ്റ് ബില്‍ 10 ന് അനുകൂലമായി വോട്ടു ചെയ്ത വ്യക്തിയാണ് സെര്‍വാന്റീസ്.
അബോര്ഷന് അനുകൂലമായ നിലപാടു കൊണ്ടുതന്നെയാണ് അദ്ദേഹത്തിന് സഭാധ്യക്ഷന് ദിവ്യകാരുണ്യം നിഷേധിച്ചത്. അബോര്ഷന് അനുകൂലമായ നിലപാട് സ്വീകരിച്ച വ്യക്തിയായതുകൊണ്ട് അദ്ദേഹം ഒരിക്കലും ദിവ്യകാരുണ്യം സ്വീകരിക്കാനായി സമീപിക്കരുതെന്ന കാര്യം പറയാനായി നിരവധി തവണ അദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും ആ നിമിഷം അങ്ങനെയൊന്ന് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും വിശ്വാസസംബന്ധമായ ഇക്കാര്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ സെര്‍വാന്റീസ് ശ്രമിക്കുന്നതില്‍ ഖേദിക്കുന്നുവെന്നും രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വെലാസ്ക്വീസ് അറിയിച്ചു. ബിഷപ്പും സെര്വാന്റീസുമായി ഈ വിഷയത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.