മാര്‍പാപ്പയ്ക്ക് പനി, സിടി സ്‌കാനിംങിന് വിധേയനാക്കി

വത്തിക്കാന്‍ സിറ്റി: ആശുപത്രിവാസത്തനിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പനിബാധയുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ സിടി സ്‌കാനിങിന് വിധേയനാക്കി. നെഞ്ചിന്റെയും ഉദരത്തിന്റെയും സ്‌കാനിങ്ങാണ് നടത്തിയത്. എന്നാല്‍ പരിശോധനാഫലം നെഗറ്റീവാണെന്ന് വത്തിക്കാന്‍ വക്താവ് മാറ്റോ ബ്രൂണി പത്രക്കുറിപ്പില്‍ അറിയിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജൂലൈ നാലിനാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏഴുദിവസം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നായിരുന്നു തുടക്കത്തില്‍ വത്തിക്കാന്‍ വക്താവ് അറിയിച്ചിരുന്നത്. പത്തുപേരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് പാപ്പായുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത്.മോണ്ട് മാരിയോയിലെ ജെമിലി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് പാപ്പായെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലെ പത്താം നിലയിലെ മുറിയിലാണ് പാപ്പാ കഴിയുന്നത്.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് വെടിയേറ്റപ്പോള്‍ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം വിശ്രമിച്ചതും ഈ മുറിയിലായിരുന്നു. 84 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ മേജര്‍ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം നടന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.