മാലി: കഴിഞ്ഞ നാലുവര്‍ഷമായി ഇസ്ലാമിക ഭീകരവാദികളുടെ തടവില്‍ കഴിയുന്ന ഫ്രാന്‍സിസ്ക്കന്‍ കന്യാസ്ത്രീ സിസ്റ്റര്‍ ഗ്ലോറിയ നര്വായെസ് അര്ഗോറ്റി വീട്ടുകാര്‍ക്ക് എഴുതിയ കത്ത് പുറത്ത്. റെഡ് ക്രോസ് ഇന്റര്‍നാഷനല്‍ വഴി അയച്ച കത്ത് സഹോദരനാണ് എഴുതിയിരിക്കുന്നത്. വളരെ ഹ്രസ്വമായ ഈ കത്തിലെ തീയതി 2021 ഫെബ്രുവരി 3 എന്നാണ്. മെയ്മാസമാണ് വീട്ടുകാര്‍ക്ക് കത്ത് കിട്ടിയത്.
എല്ലാവര്ക്കും എന്റെ ഊഷ്മളമായ ആശംസകള്‍. ദൈവം എല്ലാവരെയും അനുഗ്രഹിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യട്ടെ. ഞാന്‍ കഴിഞ്ഞ നാലുവര്‍ഷമായി തടവിലാണ്. ഇപ്പോള്‍ ഞാന്‍ ഒരു പുതിയ ഗ്രൂപ്പിന്റെ ഒപ്പമാണ്. ദൈവം എനിക്ക് വീണ്ടും സ്വാതന്ത്ര്യം നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. സ്നേഹപൂര്‍വം നിങ്ങളുടെ സിസ്റ്റര്‍ ഗ്ലോറിയ സിസ്റ്റര്‍ എഴുതിയതാണ് ഈ വരികള്‍. 2017 മാലി കാരാന്ഗാസോയില് നിന്നാണ് സിസ്റ്റര്‍ ഗ്ലോറിയെ തട്ടിക്കൊണ്ടുപോയത്. മുസ്ലീമിനെയും ഇസ്ലാമിനെയും പിന്തുണയ്ക്കുന്ന ഒരു ഗ്രൂപ്പാണ് സിസ്റ്ററിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് കരുതുന്നത്.
സിസ്റ്റര്‍ ഗ്ലോറിയുടെ സുരക്ഷിതമായ മടങ്ങിവരവിന് വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.
നാലുവര്‍ഷമായി ബന്ദിയായി കഴിയുന്ന ഫ്രാന്‍സിസ്ക്കന്‍ കന്യാസ്ത്രീ വീട്ടുകാര്‍ക്ക് കത്തയച്ചു
Related Posts
മരിയന്‍ പത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Next Post