മ്യാന്‍മാര്‍: കോവിഡിന്റെ സംഹാരതാണ്ഡവത്തില്‍ വിറച്ച് ബര്‍മ്മയും. നിരവധി കത്തോലിക്കാ വൈദികര്‍ കോവിഡ് ബാധിതരാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരാഴ്ചയില്‍ ഒരു രൂപതയില്‍ മാത്രം നാലു വൈദികരാണ് മരണമടഞ്ഞത്. കലായ് രൂപതയിലെ 54 വൈദികരില്‍ 20 പേര്‍ രോഗബാധിതരാണ്.സുവാന്‍ഗ്പി ടൗണ്‍ഷിപ്പിലെ പാതിയോളം ആളുകളും രോഗബാധിതരാണ്. ഇവിടുത്തെ ഇടവക വൈദികന്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞത് ജൂണ്‍ 27 നാണ്. രാജ്യത്തെ ഭൂരിപക്ഷം ആളുകള്‍ക്കും മെഡിക്കല്‍ സൗകര്യം ലഭ്യമല്ലെന്ന് വികാരി ഫാ. മുങ് അറിയിച്ചു. മ്യാന്‍മാറില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ പലരെയും പട്ടാളം അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതും സ്ഥിതിഗതികള്‍ വഷളാക്കുന്നു. ഒരു ഡോക്ടറെ കണ്ടുപിടിക്കുക എന്നതും ചികിത്സ ലഭിക്കുക എന്നതും ഇപ്പോള്‍ വളരെ ദുഷ്‌ക്കരമായിരിക്കുന്നു.ഫാ. മുങ വ്യക്തമാക്കി. യാങ്കോണ്‍ കര്‍ദിനാള്‍ ചാള്‍സ് ബോ റോസറി ഫോര്‍ ഏഷ്യയ്ക്കുവേണ്ടി നടത്തിയ ശുശ്രൂഷയില്‍ മ്യാന്‍മാറില്‍ സമാധാനം പുലരുന്നതിനും പകര്‍ച്ചവ്യാധി അവസാനിക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.