യുവവൈദികന്‍ തൂങ്ങി മരിച്ച നിലയില്‍

ന്യൂഡല്‍ഹി: യുവവൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 31 കാരനായ ഫാ. പ്രദീപ് സോറെങ് ആണ് മരണമടഞ്ഞത്. ഒഡീസ, സെന്റ് വിന്‍സെന്റ് മൈനര്‍ സെമിനാരിയിലെ ബാത്ത് റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ ജൂലൈ നാലിനാണ് വൈദികനെ കണ്ടെത്തിയത്. വിശുദ്ധ കുര്‍ബാനയ്ക്കുംപ്രഭാതഭക്ഷണത്തിനും അദ്ദേഹത്തെ കാണാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും വാതില്‍ തുറന്നില്ല. സംശയം തോന്നിയതിനാല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പേരു വെളിപ്പെടുത്താത്ത ഒരു വൈദികന്‍ വ്യക്തമാക്കി.

പോലീസെത്തി വാതില്‍ തുറക്കുകയായിരുന്നു. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ സഭാംഗമായ ഫാ. പ്രദീപ് 2020 ഫെബ്രുവരി 23 നാണ് വൈദികനായത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.